HOME
DETAILS

പത്താഴക്കുണ്ട് ഡാം നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു

  
backup
June 17 2017 | 19:06 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a1%e0%b4%be%e0%b4%82-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0

 

വടക്കാഞ്ചേരി: തെക്കുംകര ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പത്താഴം കുണ്ട് ഡാമിന്റെ ചോര്‍ച്ചയടച്ച് നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. ഡാമില്‍ ജലം സംഭരിച്ച് നിര്‍ത്തുകയെന്നത് സ്വപ്നം മാത്രമാകുമ്പോള്‍ കടുത്ത പ്രതിഷേധത്തിലാണ് ജനങ്ങള്‍ . 

ഈ മഴ കാലത്തും വെള്ളം സംഭരിച്ച് നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമാകുന്നത്. നിര്‍മാണ കാലഘട്ടത്തില്‍ തന്നെ അഴിമതിയുടെ നീരാളി പിടുത്തത്തിലായി പ്രവര്‍ത്തനങ്ങള്‍. പൂര്‍ണമായും മണ്ണ് കൊണ്ട് നിര്‍മിച്ചിട്ടുള്ള ഡാം 1978 ലാണ് കമ്മീഷന്‍ ചെയ്തത്. കൃഷി ആവശ്യത്തിന് വെള്ളം സംഭരിക്കുക എന്നതായിരുന്നു ലക്ഷ്യം.
3075 മീറ്റര്‍ നീളത്തില്‍ ഇടതുകര കനാലും, 1456 മീറ്റര്‍ നീളത്തില്‍ വലത് കര കനാലും ഡാമിനുണ്ട്. ഡാമിന്റെ ആയക്കെട്ട് പൂര്‍ണമായും മുണ്ടത്തിക്കോട് പഞ്ചായത്തിലാണ്. അതുകൊണ്ടു തന്നെ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയുന്നതാണ് പദ്ധതിയെന്ന വിലയിരുത്തലും അധികൃതര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ കമ്മിഷന്‍ ചെയ്തതിന് പിന്നാലെ അനുഭവപ്പെട്ട് തുടങ്ങിയ ചോര്‍ച്ച എല്ലാ പദ്ധതികളും പാളം തെറ്റിച്ചു.
ഇതിനകം തന്നെ മാറി മാറി വന്ന സര്‍ക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അനുവദിച്ചത് ലക്ഷങ്ങളാണ്. കല്‍ പടവുകള്‍ പൊളിച്ചും ഡാം ആകെ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് കോരിയും വലിയ ഗര്‍ത്തങ്ങള്‍ നിര്‍ണിച്ച് അതിലൊക്കെ കോണ്‍ക്രീറ്റ് നിറച്ചും പലവട്ടം പരീക്ഷണങ്ങള്‍ നടത്തി.
വെള്ളം മാത്രം സംഭരിച്ച് നിര്‍ത്താനായില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബൃഹദ് പദ്ധതിയാണ് തയാറാക്കിയത്. ചോര്‍ച്ച ശാസ്ത്രീയമായി തന്നെ പരിഹരിയ്ക്കാനായിരുന്നു തീരുമാനം ഇതിന്റെ ഭാഗമായി പൂനെ ആസ്ഥാനമായുള്ള സെന്‍ട്രല്‍ വാട്ടര്‍ ഇംപ്രൂവ്‌മെന്റ് റിസേര്‍ച്ച് സെന്ററിനെ പഠനത്തിനായി ചുമതലപ്പെടുത്തി.
മുല്ലപ്പെരിയാര്‍ അടക്കമുള്ള ഡാമുകളുടെ ചോര്‍ച്ച പരിഹരിക്കാന്‍ നേതൃത്വം കൊടുത്ത വിദഗ്ധ സംഘം പലവട്ടം പത്താഴം കുണ്ട് ഡാമിലെത്തി പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍
മുന്‍സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ മുന്‍കൈ എടുത്ത് നാലര കോടി രൂപ അനുവദിച്ചു. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 20850000 രൂപയുടെ ഭരണാനുമതി നല്‍കുകയും ചെയ്തു. ഇതിനോടൊപ്പം ബാരല്‍ നിര്‍മാണത്തിന് ഒരു കോടി 95 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്‍ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിദഗ്ധ സംഘത്തിന്റെ ഉപദേശമനുസരിച്ച് ആദ്യഘട്ടത്തില്‍ 20856000 രൂപ ചിലവഴിച്ച് ജലാശയത്തിന്റെ അടിത്തറ ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.
ദുര്‍ബലാവസ്ഥയിലുള്ള മുഴുവന്‍ പ്രദേശങ്ങളും പൊളിച്ച് മാറ്റിയാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ബാരല്‍ നവീകരണം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ചോര്‍ച്ച ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്ന് വിദഗ്ധ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടിയിരുന്നു. 140 മീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിക്കുന്നതിനായിരുന്നു പദ്ധതി.
എന്നാല്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിക്കുകയായിരുന്നു. ഒരു വേനല്‍ക്കാലവും പിന്നിട്ട് വീണ്ടും മഴക്കാലമെത്തിയതോടെ ഇനി അടുത്തൊന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഡാമില്‍ വെള്ളം സംഭരിച്ച് നിര്‍ത്താനായാല്‍ അത് തെക്കുംകര പഞ്ചായത്തിലേയും വടക്കാഞ്ചേരി നഗരസഭയിലേയും നൂറ് കണക്കിന് ജനങ്ങള്‍ക്ക് ഗുണപ്രദമാകും. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്ക് വെള്ളമെത്തിക്കുന്നതിനും ഇത് സഹായകരമാണ്. ഭരണ വര്‍ഗത്തിന്റെയും ഉദ്യോഗസ്ഥരുടേയും കൊടിയ അനാസ്ഥ ഒരു ജനകീയ പദ്ധതിയുടെ കൂടി കടയ്ക്കല്‍ കത്തി വെച്ചിരിക്കുകയാണ്.

 



.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago