HOME
DETAILS

യമന്‍ ഹൂതികള്‍ക്ക് മിസൈലുകള്‍ നല്‍കുന്നത് ഇറാന്‍: അമേരിക്ക

  
backup
June 18 2017 | 15:06 PM

22424262452-2

റിയാദ്: അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ അമേരിക്കയെയും മറ്റു അന്താരാഷ്ട്ര കപ്പലുകളെയും ലക്ഷ്യംവച്ച് ആക്രമണം നടത്താനുള്ള മിസൈലുകള്‍ യമന്‍ ഹൂതികള്‍ക്ക് നല്‍കുന്നത് ഇറാനാണെന്ന് അമേരിക്ക. ഇത് ഗൗരവമേറിയതാണെന്നും ആ നിലക്ക് തന്നെയാണ് അമേരിക്ക കാണുന്നതെന്നും അമേരിക്കന്‍ ചീഫ് കൂട്ടായ്മ ചെയമാന്‍ ജനറല്‍ ജോ ഡണ്‍ഫോര്‍ഡ് പറഞ്ഞു. പ്രതിരോധ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യു.എസിനെയും അന്താരാഷ്ട്ര നാവിക വ്യൂഹത്തെയും നിരന്തരമായി ബുദ്ധിമുട്ടിലാക്കുകയാണ് ഇറാന്‍. അന്താരാഷ്ട്ര കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലെയും യമനിലെ ബാബ് അല്‍ മന്‍ദബ് കപ്പല്‍ ചാലിലെയും സുരക്ഷയും സ്വാതന്ത്ര്യവും അമേരിക്കയുടെ ലക്ഷ്യമാണ്. യമനിലെ ഹൂതി വിഭാഗത്തിന് ചെങ്കടല്‍ തീരത്ത് ആന്റി ഷിപ് ക്രൂയിസ് മിസൈലുകളാണ് ഇറാന്‍ ഇതിനായി നല്‍കുന്നത്. രണ്ട് പ്രധാന കപ്പല്‍മാര്‍ഗ്ഗങ്ങളിലുമുള്ള ഇറാന്റെ ഈ നീക്കം തികച്ചും അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

1970 മുതല്‍ ഈ ജലപാത തുറന്നിടാനാണ് അമേരിക്ക ശ്രമിക്കുന്നത്. അമേരിക്കന്‍ നേവി ഈ വര്‍ഷാദ്യം ഇറാന്‍ യുദ്ധ കപ്പലിനെതിരെ മുന്നറിയിപ്പ് മിസൈല്‍ തൊടുത്തുവിട്ട കാര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago