നേതാക്കളെ ഉടന്‍ മോചിപ്പിക്കില്ലെന്ന് കശ്മിര്‍ ഗവര്‍ണര്‍
ശ്രീനഗര്‍: രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത് രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കാനാണെന്ന് ജമ്മുകശ്മിര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ജമ്മുകശ്മിരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ ഓഗസ്റ്റ് അഞ്ചിലെ നടപടിക്കു മുന്നോടിയായിട്ടാണ് നാഷനല്‍ കോണ്‍ഫറന്‍സിന്റെയും പി.ഡി.പിയുടെയും നേതാക്കളടക്കമുള്ളവരെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്. ഇപ്പോള്‍ തടവിലിട്ടിരിക്കുന്ന നേതാക്കളെ ഉടന്‍ മോചിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ കശ്മിരില്‍ വലിയ തോതിലുള്ള രക്തച്ചൊരിച്ചിലുണ്ടായിട്ടുണ്ട്. കശ്മിര്‍ വിഭജനശേഷം ഇത്തരത്തിലുള്ള രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കാനായിട്ടുണ്ടെന്നും ജമ്മുകശ്മിര്‍ ഗവര്‍ണറുടെ ഉപദേശകന്‍ ഫാറൂഖ് ഖാന്‍ പറഞ്ഞു. ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മുന്‍പായി തടവിലിട്ട നേതാക്കളെ മോചിപ്പിക്കുന്ന കാര്യം ആലോചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് കഴിഞ്ഞ രണ്ടുമാസമായി വീട്ടുതടങ്കലിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."