അധ്യാപക-രക്ഷാകര്‍തൃ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം
പട്ടാമ്പി: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപക- രക്ഷാകര്‍തൃ സമിതി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സംഘര്‍ഷമുണ്ടാക്കി സി.പി.എം അട്ടിമറിച്ചതായി പരാതി.
രക്ഷിതാക്കളാല്ലാത്ത അംഗങ്ങളെ യോഗത്തിലേക്ക് വിളിച്ച് വരുത്തിയാണ് സ്കൂള്‍ പി.ടി.എ കമ്മിറ്റി സി.പി.എം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം നടന്ന പി.ടി.എ കമ്മിറ്റി യോഗത്തില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടിയുടെ പാനല്‍ വിജയിക്കില്ലെന്ന് ഉറപ്പായതോടെയാണ് സംഘര്‍ഷം സൃഷ്ടിച്ച് പി.ടി.എ കമ്മിറ്റി പിടിച്ചടക്കാനുള ശ്രമം സി.പി.എം നടത്തിയത്.ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ പി.ടി.എ ജനറല്‍ ബോഡി യോഗം വൈകീട്ട് ആറുവരെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് പ്രവേശിച്ചതോടെ സി.പി.എം പ്രവര്‍ത്തകര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് യോഗത്തിനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള രക്ഷിതാക്കള്‍ പുറത്തിറങ്ങിയ അവസരത്തില്‍ ക്വാറം തികയാത്ത യോഗത്തില്‍ വച്ച് സി.പി.എം അനുഭാവികളായ ഭാരവാഹികളെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പി.ടി.എ മാന്വല്‍ കാറ്റില്‍ പറത്തി തികച്ചും ഏകപക്ഷീയമായ നടത്തിയ തിരഞ്ഞെടുപ്പ് റദ്ദാക്കി രക്ഷിതാക്കളുടെ ക്വാറം പുര്‍ത്തിയാക്കി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ നഗരസഭാ ചെയര്മാന്, റവന്യൂ വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍, എ.ഇ.ഒ, സ്കൂള്‍ പ്രിന്‍സിപ്പാള്‍ എന്നിവര്‍ക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."