ശബരിമലയില്‍ സ്ഥിതി അതീവഗുരുതരമെന്ന് സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയിലെ സ്ഥിതി അതീവഗുരുതരമെന്ന് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്നും ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റെന്നും മണ്ഡലകാലത്തും ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ ജഡ്ജികൂടിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ എം.മനോജാണ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ദേശവിരുദ്ധശക്തികളും ക്രിമിനലുകളും നിലവിലെ സാഹചര്യം മുതലാക്കിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാകും മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തുക.ഈ അവസ്ഥ തുടര്‍ന്നാല്‍ സീസണ്‍ കൂടുതല്‍ കലുഷിതമാകും.തിക്കിലും,തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്ക് ജീവാപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
നിലവില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ വിശ്വാസത്തിന്റെയും, ആചാരത്തിന്റെയും മറ്റും പേരു പറഞ്ഞാണ് അരങ്ങേറുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്താന്‍ തയ്യാറാകണമെന്നും എം.മനോജ് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."