ബഹ്‌റൈനില്‍ സ്‌ഫോടനത്തില്‍ ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടു
മനാമ: ബഹ്‌റൈനിലെ ദുറാസ് പ്രവിശ്യയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊലിസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സമദ് ഹാജി(31)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്.
സ്‌ഫോടനത്തെ തുടര്‍ന്ന് മേഖല ഇപ്പോള്‍ പൊലിസ് നിരീക്ഷണത്തിലാണ്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
പൊലീസുകാര്‍ക്കെതിരെ നടന്ന ആക്രമണത്തെ ആഭ്യന്തര മന്ത്രാലയവും വിവിധ സൊസൈറ്റികളും കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളും വിവിധ സംഘടനകളും ശക്തമായി അപലപിച്ച് പ്രസ്താവനകളിറക്കിയിട്ടുണ്ട്.
ഇതിനിടെ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗവും സംഭവത്തെ ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ട പൊലിസുകാരന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച സഭ, കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബഹ്‌റൈനിലെ ആഭ്യന്തര കാര്യങ്ങള്‍ നേരിടുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപെടലുകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും കാബിനറ്റ് അറിയിച്ചു.
അതിനിടെ കൊല്ലപ്പെട്ട പൊലിസ് കോണ്‍സ്റ്റബിളിന്റെ ജനാസ സംസ്‌കാരം പടിഞ്ഞാറന്‍ റിഫയിലെ ഹുസൈനിയ ഖബറിസ്ഥാനില്‍ നടന്നു. നിരവധി വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."