HOME
DETAILS

പട്ടാളപ്പുഴു: കീടനാശിനിയുടെ തുക കര്‍ഷകര്‍ വഹിക്കണം

  
backup
November 11 2018 | 04:11 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b5%81-%e0%b4%95%e0%b5%80%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b6%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af

അന്തിക്കാട്: പട്ടാളപ്പുഴുവിന്റെ ആക്രമണം തടയുന്നതിനുള്ള കീടനാശിനിയുടെ തുക കര്‍ഷകന്‍ തന്നെ വഹിക്കണമെന്ന കൃഷിവകുപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധം വ്യാപകമായി.
ഒരേക്കര്‍ സ്ഥലത്ത് കീടനാശിനി തളിക്കണമെങ്കില്‍ കര്‍ഷകന് 1300 രൂപയോളം ചെലവ് വരുന്നുണ്ട്. കൃഷിയിറക്കുന്നതിന് നല്ലൊരു സംഖ്യ ചെലവായ കര്‍ഷകന് ഇത് തിരിച്ചടിയാണ്.
പാടത്ത് കീടനാശിനി തളിക്കുന്നതിനുള്ള ചെലവ് കര്‍ഷകനും വരമ്പിലും ബണ്ട് റോഡിലും തളിക്കുന്നതിനുള്ള ചെലവ് പടവ് കമ്മിറ്റിയും വഹിക്കണമെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്. പാടത്ത് കോറാജന്‍ കീടനാശിനിയും വരമ്പിലും ബണ്ട് റോഡിലും ക്യുനാല്‍ഫോസ് കീടനാശിനിയും തളിക്കണമെന്നാണ് കൃഷി വകുപ്പധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പട്ടാളപ്പുഴുവിനെ കണ്ടെത്തിയ പടവുകളില്‍ മരുന്ന് തളിക്കല്‍ ആരംഭിച്ചിട്ടുണ്ട്. കീടനാശിനി തളിച്ചാലും പുഴുക്കളെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. പണ്ടം പണയം വച്ചും അമിത പലിശക്ക് പണം വായ്പയെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയിട്ടുള്ളത്.കര്‍ഷകരെ സഹായിക്കേണ്ട കൃഷിവകുപ്പ് കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്നും പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago