ബിരിയാണി,ചിക്കന്‍,മുട്ട: യതീംഖാനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുഭിക്ഷ ഭക്ഷണം, താമസവും പഠനവും മികച്ചത്,കുട്ടിക്കടത്ത് സി.ബി.ഐ റിപ്പോര്‍ട്ട് യതീംഖാനകള്‍ക്ക് അംഗീകാരം
കൊച്ചി: വിവാദമായ യതിംഖാന കുട്ടിക്കടത്ത് കേസില്‍ കേരളത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യതീംഖാനകള്‍ മികവിന്റെ കേന്ദ്രങ്ങളെന്ന്്. സി.ബി.ഐ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നാലു വര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എറണാകുളം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കേരളത്തിലെ യതീംഖാനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്.
കുട്ടികള്‍ വിദ്യാഭ്യാസത്തിനായി യതീംഖാനകളില്‍ എത്തിയത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. ഈ സംസ്ഥനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് പറഞ്ഞയച്ച മതാപിതാക്കളുടെ മൊഴിയും സി.ബി.ഐയുടെ റിപ്പോര്‍ട്ടിലുണ്ട്. കുട്ടികളെ വീണ്ടു മുക്കം യതീംഖാനയിലേക്ക് അയക്കാന്‍ കാരണം നേരത്തെ യതീംഖാനയില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ മികവു കൊണ്ടാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സൗജന്യ വിദ്യാഭ്യാസ-താമസ സൗകര്യവും പഠന മികവും കുട്ടികളെ കേരളത്തിലേക്ക് പറഞ്ഞയക്കാന്‍ കാരണമായതെന്നും രക്ഷിതാക്കള്‍ പറഞ്ഞാതായി റിപ്പോര്‍ട്ട് പറയുന്നു.
കുട്ടിക്കടത്ത് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ മാത്രമാണ് സി.ബി.ഐയോട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നതെന്ന് മുക്കം, വെട്ടത്തൂര്‍ ഓര്‍ഫനേജുകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്ത അഡ്വ. കെ.എ ജലീല്‍, അഡ്വ. സുല്‍ഫീക്കര്‍ എന്നിവര്‍ സുപ്രഭാതത്തോട് പറഞ്ഞു. എന്നാല്‍ സി.ബി.ഐ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റേയും ഭക്ഷണത്തിന്റെയും നിലവാരം പരിശോധിച്ചും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്നു വിശമായ അന്വേഷണം നടത്തിയുമാണ് റിപ്പോര്‍ട്ട്് സമര്‍പ്പിച്ചത്. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം നല്ല നിലവാരം പുലര്‍ത്തുന്നതാണെന്നും ബിരിയാണി, ചിക്കന്‍, മുട്ട, തുടങ്ങിയവ പതിവായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യതീംഖാനകള്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തികളും ചില സംഘടനകളും കേരള സര്‍ക്കാറും നല്‍കുന്ന ദാനം, ഗ്രാന്റ് എന്നിവ കൊണ്ടാണെന്നും സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍്ട്ടിലുണ്ട്. മുക്കം യതീംഖാനയുടെ വരവ് ചെലവ് കണക്കുകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ശേഷമാണ് സി.ബി.ഐ അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
മുക്കം യതിംഖാനയില്‍ 500 ആണ്‍കുട്ടികളും 1000 പെണ്‍കുട്ടികളെയും പഠിപ്പക്കാന്‍ സൗകര്യം ഉണ്ടെന്നും രണ്ട് ദേശീയ അവാര്‍ഡുകള്‍ യതിം ഖാന നടത്തിപ്പ് മികവിന് ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നും മുക്കം ഓര്‍ഫനേജിന് ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യതീംഖാനകളില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്്്തിട്ടില്ലെന്നും കുട്ടികള്‍ പഠിക്കുന്നതിലും മറ്റും രക്ഷിതാക്കള്‍ തൃപ്തരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സി.ബി.ഐ ഡല്‍ഹി ഘടകം ഡെപ്പ്യൂട്ടി സൂപ്രണ്ട് നീലം സിംങ്ങാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."