HOME
DETAILS

സമുദ്ര ജലകൃഷി നയം മത്സ്യോല്‍പാദനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷ

  
backup
November 17, 2018 | 9:47 PM

%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%9c%e0%b4%b2%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af

മലപ്പുറം: ദേശീയ സമുദ്ര ജലകൃഷി നയം പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിക്കുമ്പോള്‍, നയം പ്രാവര്‍ത്തികമാവുകയാണെങ്കില്‍ രാജ്യത്ത് മത്സ്യോല്‍പാദനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍. നയരൂപീകരണത്തിന്റെ ഭാഗമായി നടന്ന പഠനങ്ങളിലെ കണ്ടെത്തലുകളാണ് കേന്ദ്ര ഫിഷറീസ് വകുപ്പ് അധികൃതര്‍ക്ക് ഈ പ്രതീക്ഷ നല്‍കുന്നത്.
ഇപ്പോള്‍ രാജ്യത്ത് മത്സ്യത്തിനുള്ള ആവശ്യത്തില്‍ വളരെ ചെറിയൊരു പങ്ക് മാത്രമാണ് സമുദ്ര മത്സ്യകൃഷിയില്‍ നിന്ന് ലഭിക്കുന്നത്. ഈ രീതിയിലൂടെ രാജ്യത്ത് പ്രതിവര്‍ഷം 0.05 ദശലക്ഷം ടണ്‍ മത്സ്യം മാത്രമാണ് ലഭിക്കുന്നത്.
നയം പ്രാവര്‍ത്തികമായാല്‍ അത് 16 ദശലക്ഷം ടണ്‍ വരെ ഉയര്‍ത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉല്‍പാദനം ഇത്രയധികം വര്‍ധിപ്പിക്കാന്‍ കൃഷിക്കനുയോജ്യമായ സമുദ്രപ്രദേശം രാജ്യത്തിന്റെ നിയന്ത്രണത്തിലുണ്ട്.
രാജ്യത്തിന്റെ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പുറമെ മത്സ്യ കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനവുമുണ്ടാകും. ശുദ്ധജല മത്സ്യകൃഷി വഴിയുള്ള മത്സ്യോല്‍പാദനത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ടെങ്കിലും സമുദ്ര ജലകൃഷിയുടെ കാര്യത്തില്‍ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല.
ആവശ്യമായ സമുദ്രപ്രദേശം കൈവശമുള്ള സാഹചര്യത്തിലാണ് ഈ അവസ്ഥ. അതു പരിഹരിക്കാന്‍ കേന്ദ്രം പുറത്തുവിട്ട കരടു സമുദ്ര മത്സ്യകൃഷി നയം വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.
സമുദ്രത്തില്‍ അനുയോജ്യമായ പ്രദേശങ്ങള്‍ വളച്ചുകെട്ടി സ്വകാര്യ സംരംഭകര്‍ക്കു പാട്ടത്തിനു നല്‍കാന്‍ കരടു നയം നിര്‍ദേശിക്കുന്നുണ്ട്. ആഗോളതലത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഈ മേഖലയില്‍ ഏതാനും ചെറുകിട സംരംഭകര്‍ മാത്രമാണുള്ളത്. വന്‍കിട നിക്ഷേപമുണ്ടായാല്‍ ഉല്‍പാദനത്തില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, നയം സംബന്ധിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുമുണ്ട്.
പാട്ടത്തിനു നല്‍കുന്ന സമുദ്രഭാഗത്തേക്ക് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും മറ്റു യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കും പ്രവേശനം നിഷേധിക്കണമെന്ന നയത്തിലെ നിര്‍ദേശമാണ് ഈ ആശങ്കയ്ക്കു കാരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  6 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  6 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  6 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  6 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  6 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  6 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  6 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  6 days ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  6 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  6 days ago