HOME
DETAILS
MAL
ഇസ്ഹാഖിനെ വെട്ടിക്കൊന്നത് ഡി.വൈ.എഫ്.ഐ നേതാവിനെ അക്രമിച്ചതിലെ വൈരാഗ്യം കൊണ്ടെന്ന് പ്രതികളുടെ കുറ്റസമ്മതം: മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
October 26 2019 | 06:10 AM
താനൂര്‍: അഞ്ചുടിയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് ഇസ്ഹാഖിനെ വെട്ടിക്കൊന്നത് ഡി.വൈ.എഫ്.ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി കെ.പി. ഷംസുവിനെ അക്രമിച്ചതിലെ വൈരാഗ്യം കൊണ്ടാണെന്ന് പ്രതികളുടെ കുറ്റസമ്മതം.
അറസ്റ്റിലായ മൂന്ന് സി.പി.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിലേക്കു നയിച്ച കാരണത്തെക്കുറിച്ച് പൊലിസിനോട് സമ്മതിച്ചത്. ഇവരുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. ഒന്നാംപ്രതി കുപ്പന്റെ പുരക്കല്‍ മുഹീസ്, നാലാം പ്രതി വെളിച്ചാന്റവിട മസൂദ്, താഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
പ്രതികളെ ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. ആറു പേരെ പോലിസ് പ്രതിചേര്‍ത്ത കേസില്‍
ഇനി മൂന്ന് പ്രതികളെകൂടിയാണ് പിടികൂടാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."