HOME
DETAILS

അത്താഴം മുട്ടുകാര്‍

  
backup
June 24 2017 | 23:06 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b4%e0%b4%82-%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

അറവനമുട്ടിക്കൊണ്ടണയുകയായിരുന്നു
ഉമ്മറവാതില്‍ക്ക,ലത്താഴം മുട്ടുകാര്‍
''നേരമായ്, നേരമായ് നിദ്രവിട്ടുണരുവീന്‍
നോമ്പൊന്ന് നോല്‍ക്കുവാന്‍ നേരമായ്, നേരമായ്!''
ഞെട്ടിയുണര്‍ന്നൂ, വെളിച്ചത്തിന്‍കണ്ണുകള്‍
കൊട്ടാരതുല്യമാം മന്ദിരമട്ടുപ്പാവില്‍
കുടിലില്‍ തെളിയുന്നൂ, മണ്ണെണ്ണ വിളക്കുക-
ളവിടെയൊ, നോമ്പിന്ന് നിത്യം വരവേല്‍പാണ്!
കോഴികള്‍ കൂവുന്നു, നാളെ നോമ്പിന്‍സദ്യ-
മേശയിലറുപത്തിയഞ്ചായ് മാറേണ്ടവന്‍.
ഉമിനീരിറക്കാതെ, പകലൊന്നു പോക്കുവാന്‍
ഉതകേണമെങ്കിലൊ, കരുതല്‍ സ്‌റ്റോക്കതുവേണം.
തസ്ബീഹിന്‍ മണികളില്‍ ചേതന നേടീടുന്നൂ
തക്ബീറിന്‍ മന്ത്രമധുരമാം നാദങ്ങള്‍
മുസഹഫ് റിഹയാലില്‍ തുറന്നിരിപ്പാണിന്ന്
ജുഅ്‌സുകളൊന്നൊന്നായ് മറിയുന്നു, മാത്രയില്‍
മസ്ജിദിലാളുകളഞ്ചുനേരം നിത്യം
വന്‍സുജൂദിലാണിപ്പോഴേ പള്ളി തിങ്ങാറുള്ളൂ
യാചകര്‍ പെരുകുന്നു; ദയതന്‍ ഖജനാവ്
ഈയൊരു മാസം മാത്രം, തുറക്കപ്പെടാറുള്ള
അത്തി, മുന്തിരി, കാരയ്ക്കപ്പഴമെല്ലാ-
മന്തിയാവുമ്പോഴെത്തും നോമ്പിനെ മുറിക്കുവാന്‍
പത്തിരി പലതര, മിറച്ചിയും നെയ്‌ച്ചോറും
കിച്ചടിയലീസയും ജീരകക്കഞ്ഞിയും.
അതിഥികള്‍, പ്രമുഖരാമതിഥികളുണ്ടെങ്കിലേ
നോമ്പുസല്‍ക്കാരത്തിന്‍ ഗമ കൈവരാറുള്ളൂ
ചായക്കടകളണിയുന്ന പര്‍ദ്ദകള്‍,
ചാരായക്കടപോലൊളിച്ചുകേറും 'മാന്യര്‍!'
നന്മതന്‍ വിപണന ശാലയിലീ മാസത്തില്‍
റിഡക്ഷന്‍ സെയിലാണ്, ഭോക്താക്കളേറുന്നു.
ഇവിടെ കടപൂട്ടിക്കിടപ്പാണ്, വര്‍ഷത്തി-
ന്നിതര മാസങ്ങളില്‍ ബിസിനസ്ഡള്ളാണ്.
പതിനൊന്നു മാസം വാരിക്കൂട്ടിയ
പൊയ്‌നാണ്യങ്ങള്‍
ഇവിടെ മാറികിട്ടുമെന്ന് വിചാരിപ്പോര്‍
ഇതിന്റെ പലിശയിലൊരു പുരുഷായുസ്
മോക്ഷമായ്തീര്‍ന്നെന്ന് തീര്‍ത്തും വിചാരിപ്പോര്‍
മസ്ജിദില്‍ തള്ളിതിരക്കുന്നു രാപക-
ലില്ലാതെയാത്മാവിന്‍ മോക്ഷമാര്‍ഗം തേടി
കാപട്യമേ, നിങ്ങളറിയുവീ, നല്ലാഹു
കാണ്മത് പുറമല്ല, കരളിന്നകമല്ലൊ-
ഉറക്കം നടിച്ചെന്നും മയങ്ങുമെന്‍ കൂട്ടത്തെ
അറവനമുട്ടിയുണര്‍ത്തുവതെങ്ങനെ?
പാടുകയെങ്കിലുമീയുയിര്‍പ്പാട്ടെന്നും
നിദ്രയിലാണ്ടവരുണരുകീലുണരട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago