പ്രളയകാലത്ത് ആരോഗ്യ വകുപ്പ് നടത്തിയത് മഹനീയ സേവനം: എ.സി മൊയ്തീന്
ചെറുതുരുത്തി: പെരുംപ്രളയം കേരളത്തെ വിഴുങ്ങിയ നാളുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയത് മഹനീയ പ്രവര്‍ത്തനമാണെന്ന് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. പ്രളയാനന്തരം ഒരു പകര്‍ച്ചവ്യാധി കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് വലിയ നേട്ടമാണ്. ഈ പ്രവര്‍ത്തനം ലോകം മുഴുവന്‍ പ്രശംസിക്കപ്പെട്ട ഒന്നാണെന്നും ഇത് നിലനിര്‍ത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
ഡോക്ടര്‍മാര്‍ ഗ്രാമീണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന് (കെ.ജി.എം.ഒ.എ) മധ്യമേഖലാ സമ്മേളനവും, കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. എ.കെ റൗഫ് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ജെ റീന മുഖ്യപ്രഭാഷണം നടത്തി. ഡോക്ടര്‍മാരായ കെ.ഇ സെബാസ്റ്റ്യന്‍, പി. വിനോദ്, പി.പി രമേഷ്കുമാര്‍, ജോ. കുരുവിള, ഡോ. വി. ജിതേഷ്, ജില്ലാ. സെക്രട്ടറി ഡോ. വി.ഐ അസീന സംസാരിച്ചു. ട്രോമാകെയറിലെ പ്രഥമ ശുശ്രൂഷയെ കുറിച്ച് ഡോ. ജമീല്‍, ഡോ. സിറില്‍ ബി ചെറിയാന് ക്ലാസ്സെടുത്തു. തുടര്‍ന്ന് കുടുംബസംഗമവും വിവിധ കലാപരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."