സീബ്രാലൈന്‍ മാഞ്ഞത് അപകടഭീഷണിയാകുന്നു
നിലമ്പൂര്‍: നഗരസഭയിലെ റോഡുകളില്‍ പലയിടങ്ങളിലും സീബ്രാലൈനുകളില്ലാത്തത് സ്‌കൂള്‍ വിദ്യാര്‍ഥികളും വൃദ്ധരുമടക്കം റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടാകുന്നു. കെ.എന്‍.ജി റോഡില്‍ മാസങ്ങളായി റോഡിലെ സീബ്രാലൈനുകള്‍ അപ്രത്യക്ഷമായിട്ടും നടപടികളെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
പ്രധാനപാതയില്‍ നിരവധി സ്ഥലങ്ങളില്‍ യാത്രക്കര്‍ക്കായി സീബ്രാ ലൈനുകള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ നിലമ്പൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനു മുന്‍വശം, മഹാറാണി ജങ്ഷന്‍, യു.പി സ്‌കൂളിന് സമീപം തുടങ്ങിയ സ്ഥലങ്ങളിലെയെല്ലാം ലൈനുകള്‍ മാഞ്ഞുപോയ നിലയിലാണ്.
മറ്റിടങ്ങളിലും ഭാഗികമായി ലൈനുകള്‍ മാഞ്ഞുപോയിട്ടുണ്ട്.
തിരക്കേറിയ റോഡായതിനാല്‍ കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ പലപ്പോഴും മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്.
സ്‌കൂള്‍ വിട്ടുവരുന്ന വിദ്യാര്‍ഥികള്‍ക്കും സീബ്രാ ലൈനുകള്‍ ഏറെ ആശ്വാസകരമായിരുന്നു.
പ്രായാധിക്യമുള്ളവര്‍ക്കും നിലമ്പൂരില്‍ റോഡ് മുറിച്ചുകടക്കുകയെന്നത് ക്ലേശകരമാണ്. മിക്കദിവസങ്ങളിലും രാവിലെയും വൈകിട്ടും റോഡില്‍ വലിയ തിരക്കാണ് അനുഭവപ്പെടാറ്. ബസുകളുടെ മരണപ്പാച്ചിലിനു പുറമെ സ്വകാര്യവാഹനങ്ങളും ചീറിപ്പായുന്ന റോഡിലൂടെ ജീവന്‍ പണയംവച്ചാണ് സ്‌കൂള്‍ വിദ്യാര്‍ഥികളും സ്ത്രീകള്‍ഉള്‍പ്പെടെയുള്ള യാത്രക്കാരും റോഡ് മുറിച്ചു കടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."