HOME
DETAILS
MAL
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ഫലം മഹാവിപത്തെന്നു ചൈന
backup
June 27 2017 | 14:06 PM
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും കൂടിക്കാഴ്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ്.
ചൈനയെ എതിര്‍ത്ത് ഇന്ത്യ അമേരിക്കയുമായി സൗഹൃദം സ്ഥാപിക്കുന്നതിന്റെ പരിണിതഫലം മാഹാവിപത്തായിരിക്കുമെന്നു സര്‍ക്കാര്‍ അധീനതയിലുള്ള പത്രം കുറ്റപ്പെടുത്തുന്നു. ചൈനയുടെ ഉയര്‍ച്ചയില്‍ അമേരിക്കയും ഇന്ത്യയും ഉല്‍കണ്ഠ പങ്കുവച്ചതാണ് അമേരിക്കയില്‍ കഴിഞ്ഞ ദിവസം നടന്നത്.
ജപ്പാനെയും ആസ്ട്രേലിയയേയും പോലെ ഇന്ത്യ അമേരിക്കയുടെ സഖ്യകക്ഷിയല്ല. എന്നാല്‍ ചൈനയെ എതിര്‍ക്കുന്നതിനായി അമേരിക്ക ഇന്ത്യയെ കൂട്ടുപിടിച്ചാല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പുതിയൊരു സഖ്യത്തിന് അതുവഴിവയ്ക്കുമെന്നും പത്രം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."