റോഡുകളുടെ നവീകരണത്തിന് 1.10 കോടിയുടെ ഭരണാനുമതിയായി
തേഞ്ഞിപ്പലം: വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലുള്ള ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.10 കോടി യുടെ ഭരണാനുമതി ലഭിച്ചു. പള്ളിക്കല്‍ പരുത്തിക്കോട് റോഡ് (10 ലക്ഷം), വിളക്കത്രമാട്ചുള്ളോട്ട് പറമ്പ റോഡ് (നാല് ലക്ഷം), കരിങ്ങാകുളങ്ങര ആലുങ്ങല്‍ റോഡ് (നാല് ലക്ഷം), മുല്ലശേരി അങ്കണവാടി ചെനക്കലങ്ങാടി സ്കൂള്‍ റോഡ് (നാല് ലക്ഷം), മാതാ പുഴ നെച്ചി നാടത്തില്‍ റോഡ് (നാല് ലക്ഷം), മാനാട്ട് മാട് റോഡ് (നാല് ലക്ഷം), തടത്തില്‍ പറമ്പ്ചീനപ്പാടം റോഡ് (നാല് ലക്ഷം), എട്ടര പോക്ക് വടക്കം പറമ്പ്ചീരകുളം റോഡ് (നാല് ലക്ഷം), ചേളാരി ഗാന്ധി റോഡ് (നാല് ലക്ഷം), പാറക്കടവ്കളത്തിങ്ങല് പാറ റോഡ് (നാല് ലക്ഷം), ആയുര്‍വേദ ആശുപത്രി റോഡ് (രണ്ട് ലക്ഷം), പാറയില്‍ ഹെല്‍ത്ത് സെന്റര്‍ റോഡ് (10 ലക്ഷം) എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഭരണാനുമതി ലഭിച്ചത്.
കൂടാതെ ചേലേമ്പ്ര പള്ളിക്കുളം ചാലിപ്പറമ്പ് റോഡിന്റെ പുനരുദ്ധാരണത്തിന് (ഏഴ് ലക്ഷം), കൊളക്കുത്ത് മുക്കത്ത് കടവ് റോഡ് നവീകരണം (10 ലക്ഷം), പാറക്കണ്ണികുമ്മനാട്ട് പാടം റോഡ് (നാല് ലക്ഷം), ഈത്തച്ചിറ ആല്പറമ്പ് റോഡ് (ആറ് ലക്ഷം), പടിക്കല്‍ ചെര്ന്നുര് റോഡ് (നാല് ലക്ഷം), ടെമ്പിള്‍- മസ്ജിദ് റോഡ് (ഏഴ് ലക്ഷം), ചേളാരി വിളക്കത്ര മാട് റോഡ് (എട്ട് ലക്ഷം), കൂമണ്ണ ജി.എം.എല്‍.പി.എസ് പൂവങ്കലം റോഡ് (അഞ്ച് ലക്ഷം)എന്നിവയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് വരികയാണെന്നും പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."