HOME
DETAILS

വരണ്ട കാലത്തിന്റെ പ്രാര്‍ഥനകള്‍

  
backup
November 24, 2018 | 7:07 PM

dry-time-prays-spm-sunday-prabhaatham

#പി.ആര്‍ രഘുനാഥ്

 

മരണം ശ്വസിക്കുകയായിരുന്നു അച്ഛന്‍.
ഇലകളില്‍ പതിഞ്ഞുവീശുന്ന കാറ്റില്‍, പുതപ്പു നീക്കിയ ഓറഞ്ചല്ലികളുടെ നിഷ്‌കളങ്ക മധുരത്തില്‍, വിളറിയ സാന്ധ്യവെളിച്ചത്തില്‍, പിന്നെ ഡെറ്റോള്‍ മണക്കുന്ന സിസ്റ്ററുടെ വെള്ളക്കോട്ടില്‍ മരണം മുദ്രവയ്ക്കുന്നു.
ആശുപത്രി ഒരു കോട്ടയാണ്. ഇരുട്ടിന്റെ നിറമുള്ള മരണത്തിന്റെ കോട്ട.
ഓരോന്നോര്‍ത്ത് അയാളിരുന്നു. അയാള്‍ക്കരികില്‍, പച്ചവിരിപ്പിച്ച ഇരുമ്പുകട്ടിലില്‍ അച്ഛന്‍ കിടന്നു. പുതപ്പു നീങ്ങിയ ശോഷിച്ച നെഞ്ചിന്‍കൂട്ടില്‍ വെള്ളരിപ്പിറാക്കള്‍ കുറുകി. ഡ്രിപ് സ്റ്റാന്‍ഡില്‍നിന്ന് കൈഞരമ്പിലേക്കു ജീവജലം മുറിഞ്ഞൊഴുകി.


ഒരിക്കല്‍ മുഖവുരയേതുമില്ലാതെ അച്ഛന്‍ പറഞ്ഞു: ''ഞാന്‍ മരിച്ചാല്‍ മെഡിക്കല്‍ കോളജിനു കൊടുക്കണം ബോഡി. കുട്ടികള്‍ അതു കീറിമുറിച്ചു പഠിക്കട്ടെ.''
ഉള്ളിലെ ക്ഷോഭം പുറത്തുകാണിക്കാതെ അയാള്‍ തലകുലുക്കി. ലോകത്തിന്റെ ക്ഷേമത്തിനു വേണ്ടി ജീവിച്ച ഒരാള്‍ അതേ ലോകത്തിനു മരണത്തിനുശേഷം തന്നെ വിട്ടുകൊടുക്കുന്നു. പക്ഷെ, ഇന്നലെ....
ഇന്നലെയാണ് അവര്‍ വന്നത്. രണ്ടു ചെറുപ്പക്കാര്‍. ചലനങ്ങളില്‍ പോലും കൃത്യത പാലിച്ച് അവരില്‍ ഒരാള്‍ പറഞ്ഞു:
''മിസ്റ്റര്‍ മോഹന്‍, അച്ഛന്‍ വൈകാതെ മരിക്കും. ബോഡി ഞങ്ങളുടെ കോളജിനു തരിക. വെറുതെ വേണ്ട. നല്ല തുക തരാം.''
എന്തു പറയണമെന്നറിയാതെ അന്തിച്ചുനില്‍ക്കെ മൊബൈല്‍ നമ്പര്‍ തന്ന് അവര്‍ പോയി. അപ്പോള്‍ പ്രാരാബ്ധങ്ങളുടെ പെരുക്കപ്പട്ടിക അയാളെ തൊട്ടു. മക്കളുടെ വിദ്യാഭ്യാസം, ബാങ്ക് ലോണുകള്‍... അങ്ങനെ ഒരുപാട് കാര്യങ്ങള്‍.
അയാള്‍ അച്ഛനെ നോക്കി. കണ്ണുകളടച്ച്, ഏതോ ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ടു കിടക്കുകയായിരുന്നു അച്ഛന്‍. നരച്ച പട്ടുപോലുള്ള മുടിയിഴകള്‍ കാറ്റില്‍ പതിയെ ഇളകി. അപ്പോള്‍ അയാള്‍ സ്വയം വിചാരണ ചെയ്യാന്‍ തുടങ്ങി. ഒരു മരണം കൊണ്ടു മറ്റൊരാളുടെ ജീവിതം രക്ഷപ്പെടുമെങ്കില്‍ അതില്‍ എന്താണൊരു തെറ്റ്?
നാളെ തന്റെ മക്കള്‍ തന്റെ മരണത്തിനായി പ്രാര്‍ഥിക്കും, തീര്‍ച്ച!


അതിന്റെ ഒരു തുടക്കം പോലെ അയാള്‍ കണ്ണുകളടച്ച് അച്ഛന്റെ മരണത്തിനായി പ്രാര്‍ഥിക്കാന്‍ തുടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  3 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  3 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  3 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  3 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  3 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  3 days ago