HOME
DETAILS
MAL
സഊദി എണ്ണയുൽപാദനം സർവ്വകാല റെക്കോർഡിലേക്ക്; ആഗോള എണ്ണവില കുറഞ്ഞു തന്നെ തുടരുന്നു
backup
November 27 2018 | 15:11 PM
റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണയുൽപാദക രാജ്യമായ സഊദിയുടെ ദേശീയ എണ്ണയുൽപാദനം സർവ്വകാല റെക്കോർഡിൽ. ആഗോള വിപണിയിലേക്ക് സഊദി നല്‍കുന്ന ക്രൂഡ് ഓയിലിന്‍റെ അളവാണു എട്ടു പതിറ്റാണ്ടിനിടയിൽ ഏറ്റവും ഉയർന്ന നിലയിലേക്കായത്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം പ്രതിദിനം പതിനൊന്ന് ലക്ഷതിലധികം ബാരലാണ് സഊദി വിതരണം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയടക്കമുള്ളവര്‍ ഉത്പാദനം കൂട്ടിയതോടെ ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെയാണ് അപ്രതീക്ഷിത അളവിൽ ആഗോള എണ്ണ വിപണിയിലേക്ക് സഊദിയും എണ്ണയൊഴുകുന്നത്.
നവംബർ മാസം തുടക്കത്തില്‍ പ്രതി ദിനം 10.9 ബാരലായിരുന്നു എണ്ണ വിതരണമെങ്കിൽ ഇറാനെതിരായ ഉപരോധത്തെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ വിതരണാവശ്യവും എണ്ണ വില കുറക്കാന്‍ കൂടുതല്‍ വിതരണം വേണമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോളള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥനയുമാണ് സഊദിയെ വിപണിയിൽ കൂടുതൽ എണ്ണയിറക്കാൻ പ്രേരിപ്പിച്ചത്. തിങ്കളാഴ്ചയിലെ ഉത്പാദനം 11.1 മില്യൺ മുതൽ 11.3 മില്യൺ ബാരലാണ് പ്രതിദിന ഉത്പാദനമെന്ന് കണക്കുകൾ.
കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയടക്കമുള്ളവര്‍ ഉത്പാദനം കൂട്ടിയതോടെ ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞിരുന്നു. ഇതോടൊപ്പം സഊദിയുടെ നിലപാട് കൂടിയാകുന്നത്തോടെ എണ്ണവിപണിയിൽ ഇനിയും വിലകുറയുമെന്നാതാണ് കരുതുന്നത്. എണ്ണയുൽപാദനവുമായും വില നിർണ്ണയവുമായും ബന്ധപ്പെട്ടു വിയന്നയിൽ എണ്ണയുൽപാദക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെക്കിന്റെയും ഒപെക് ഇതര രാജ്യങ്ങളുടെയും നിർണ്ണായക യോഗം ചേരാനിരിക്കെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ഉത്പാദക നിയന്ത്രണം തുടരണമെന്ന നിലപാടുകൾ എല്ലായ്‌പോഴും വ്യക്തമാക്കുന്ന സഊദി നിലവിൽ ഉത്പാദനം കുത്തനെ കൂട്ടിയത് ചർച്ചയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, എണ്ണവില കുറഞ്ഞ നിലയിൽ തന്നെ തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിലിന് അറുപത് ഡോളർ എന്ന നിലയിലാണ് ഏതാനും ദിവസങ്ങളായി തുടരുന്നത്. അടുത്ത മാസം തുടക്കത്തിൽ നടക്കുന്ന ഒപെക് യോഗത്തിനു പുറമെ ജി 20 ഉച്ചകോടിയും എണ്ണവിപണിയുമായി ബന്ധപ്പെട്ടു സുപ്രധാന ചർച്ചകൾ തന്നെ നടക്കുമെന്നാണ് സാമ്പത്തിക മാധ്യമങ്ങൾ നൽകുന്ന സൂചനകൾ. ഒപെക് യോഗത്തിൽ എണ്ണയുൽപാദനം സംബന്ധിച്ച് തീരുമാനമാകാതിരിക്കുകയും റഷ്യയും കൂടുതൽ എണ്ണ വിപണിയിൽ ഇറക്കുകയും ചെയ്‌താൽ എണ്ണവിപണി വീണ്ടും കൂപ്പു കുത്തുകയും ബ്രെന്റ് ക്രൂഡ് ബാരലിന് 50 ഡോളറോ അതിന്നു താഴേക്കോ ഡബ്ള്യു, ടി ഐ ബാരലിന് നാൽപതു ഡോളറോ അതിനു താഴെയോ ആകുമെന്നാണ് ഊർജ്ജ സാമ്പത്തിക ശാസ്‌ത്രജ്ഞരുടെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."