യുവജന യാത്രയ്ക്ക് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്
പയ്യന്നൂര്‍-തളിപ്പറമ്പ്: വര്‍ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും നയിക്കുന്ന യുവജന യാത്രയ്ക്ക് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്. ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവര്‍ത്തകര്‍ ആവേശത്തോടെ വരവേറ്റു.
കേന്ദ്രത്തിലെ ബി.ജെ.പി ഭരണവും കേരളത്തിലെ എല്‍.ഡി.എഫ് ഭരണവും ജനങ്ങളെ ദുരിതത്തിലേക്ക് നയിച്ചുവെന്നു മുനവ്വറലി തങ്ങള്‍ പറഞ്ഞു. നരേന്ദ്ര മോദിയും പിണറായി വിജയനും ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്. രാജ്യത്തെ മതേതരത്വം തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കെ.ടി സഹദുല്ല അധ്യക്ഷനായി. പി. കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി, നജീബ് കാന്തപുരം, ടി.പി അഷ്‌റഫലി, ഷിബു മീരാന്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, പി.കെ സുബൈര്‍, പി. ഇസ്മാഈല്‍, അന്‍വര്‍ സാദത്ത്, എം.എ സമദ്, ഷജീര്‍ ഇഖ്ബാല്‍ സംസാരിച്ചു. തുടര്‍ന്ന് മുനവ്വറലി തങ്ങളും നേതാക്കളും പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു.
തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.പി.വി അബ്ദുല്ല അധ്യക്ഷനായി. അബ്ദുറഹ്മാന്‍ കല്ലായി, പി. കുഞ്ഞിമുഹമ്മദ്, വി.പി വമ്പന്‍, പി.കെ സുബൈര്‍, സിദ്ദീഖലി രങ്ങാട്ടൂര്‍, ടി.പി.വി കാസിം, എസ്. മുഹമ്മദ്,, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, കെ.പി താഹിര്‍, എം.പി.എ റഹീം, മഹമൂദ് അള്ളാംകുളം, പി. മുഹമ്മദ് ഇഖ്ബാല്‍, ഒ.പി ഇബ്രാഹിം കുട്ടി, ഫൈസല്‍ ചെറുകുന്നോന്‍, കെ.വി ഉദൈഫ്, കെ.കെ.എം ബഷീര്‍, എന്‍.പി റഷീദ്, സി.കെ നജാഫ്, പി.സി നസീര്‍, അലി മംഗര സംസാരിച്ചു.
ഇന്ന് രാവിലെ ഒന്‍പതിന് ധര്‍മശാലയില്‍നിന്ന് യാത്ര ആരംഭിക്കും. 12.30ന് വളപട്ടണം മന്നയിലെ സ്വീകരണത്തിനുശേഷം മൂന്നിന് തുടര്‍ പ്രയാണമാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."