HOME
DETAILS

സി.പി.എം ഭരിക്കുന്ന ക്ഷേത്രത്തിലും പട്ടിക ജാതിക്കാര്‍ പുറത്ത്; വിലക്കിന് പിന്തുണയുമായി പി. ജയരാജനും എം.വി ജയരാജനും

  
backup
November 28, 2018 | 1:14 PM

temple-entrance-issue-cpm-ruling-support-knr-district-leaders

കോഴിക്കോട്: സി.പി.എം ഭരിക്കുന്ന ക്ഷേത്രത്തിലും ആചാരത്തിന്റെ പേരില്‍ പട്ടിക ജാതിക്കാര്‍ക്ക് വിലക്ക്. വിലക്കിനെതിരേ പട്ടിക വിഭാഗക്കാര്‍ പ്രതിഷേധവുമായി വന്നപ്പോള്‍ ആചാര സംരക്ഷണ വാദവുമായി രംഗത്തുവന്നവര്‍ക്ക് പിന്തുണയുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി നേരിട്ടെത്തിയെന്നും ആരോപണം.

കണ്ണൂര്‍ അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള തിരുവായുധം എഴുന്നള്ളത്ത് എന്ന ചടങ്ങില്‍ നിന്നും പ്രദേശത്തെ പട്ടികജാതിക്കാരെ മാറ്റി നിര്‍ത്തുന്നതിനാണ് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പിന്തുണയുള്ളതെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം സംസ്ഥാന പ്രസിഡന്റ് തെക്കന്‍ സുനില്‍ കുമാര്‍ പറഞ്ഞു. ഈ ക്ഷേത്രം സി.പി.എം നേതാക്കളാണ് ഭരിക്കുന്നത്. പട്ടിക വിഭാഗങ്ങള്‍ക്കെതിരേ അയിത്തം ആചരിക്കുന്ന ചടങ്ങിന് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഉത്സവത്തിന് ക്ഷേത്രത്തിലെ ഈ അനാചാരത്തിനുള്ള സംരക്ഷണവുമായി രംഗത്തുവന്നതും നേതൃത്വം കൊടുത്തതും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ജയരാജനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി ജയരാജനുമാണ്. ഈ ക്ഷേത്രത്തിന് എതിരേ അയിത്തോച്ചാടന നിരോധന നിയമം അനുസരിച്ച് വളപട്ടണം പൊലിസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാതിയുടെ പേരില്‍ നടക്കുന്ന ഇത്തരം അനാചാരം തടയാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 17ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ ഇതൊന്നും ബാധകമല്ല. അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം ആചാര സംരക്ഷണ വാദം പറഞ്ഞു സമരം നയിക്കുന്നതിനെതിരേ സി.പി.എമ്മും സര്‍ക്കാരും നവോത്ഥാന നിലപാടുകള്‍ പറഞ്ഞ് എതിരുനില്‍ക്കുമ്പോഴാണ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തില്‍ പട്ടിക ജാതിക്കാര്‍ക്ക് വിലക്ക് നിലനില്‍ക്കുന്നതും ഇതിന് പാര്‍ട്ടി പിന്തുണക്കുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ സന്ദർശകർക്കു സ്ഥിരതാമസ അനുമതി

Kuwait
  •  10 days ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതര പൊള്ളല്‍

Kerala
  •  10 days ago
No Image

'ബുള്‍ഡോസര്‍ രാജിനെതിരെ നടത്തിയ വിധിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധി പ്രസ്താവം'  ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്

National
  •  10 days ago
No Image

പാലത്തായി പോക്‌സോ കേസ്: ശിക്ഷിക്കപ്പെട്ട  അധ്യാപകന്‍ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു 

Kerala
  •  10 days ago
No Image

ആ താരം ബാറ്റ് ചെയ്യാനെത്തുമ്പോൾ സ്റ്റേഡിയം കുലുങ്ങും: ജോ റൂട്ട്

Cricket
  •  10 days ago
No Image

ഉത്തര്‍പ്രദേശില്‍ വിവാഹാഘോഷത്തിനിടെ മൂന്നുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍, കുട്ടിയുടെ നില ഗുരുതരം

National
  •  10 days ago
No Image

സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയും; പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് സി.പി.എം നേതാവിന്റെ വധഭീഷണി

Kerala
  •  10 days ago
No Image

വേണ്ടത് 98 റൺസ് മാത്രം; ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി ഹിറ്റ്മാൻ

Cricket
  •  10 days ago
No Image

ദമ്മാമിലെ അല്‍ സൂഖില്‍ വന്‍ അഗ്നിബാധ; മലയാളികളുടെ ഉള്‍പ്പെടെ കടകള്‍ കത്തിനശിച്ചു

Saudi-arabia
  •  10 days ago
No Image

ഒരാഴ്ച്ചക്കിടെ രണ്ട് ശസ്ത്രക്രിയ; വീട്ടമ്മ മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി ബന്ധുക്കള്‍

Kerala
  •  10 days ago