പ്രളയം: കേരളത്തിന് 2500 കോടി രൂപയുടെ അധികസഹായം നല്‍കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ
ന്യൂഡല്‍ഹി: പ്രളയദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രം 2500 കോടിയുടെ അധിക സഹായം നല്‍കും. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണു ശുപാര്‍ശ ചെയ്തത്. നേരത്തെ നല്‍കിയ 600 കോടി രൂപയ്ക്ക് പുറമെയാണ് ഇത്. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതി അംഗീകാരിച്ചാല്‍ കേരളത്തിനു പണം ലഭിക്കും. 2500 കോടി അധികം നല്‍കിയാല്‍ കേന്ദ്രസഹായം 3100 കോടി രൂപയാകും. പ്രളയ ദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയാണ്.
പ്രളയക്കെടുതിയില്‍ കേരളത്തിന് 4800 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കൂടുതല്‍ സഹായം നല്‍കാന്‍ തീരുമാനമെടുത്തത്. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം കേരള പുനര്‍നിര്‍മാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."