മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂ: എം.ജി.എസ് നാരായണന്‍
കോഴിക്കോട്: പശുവിന്റെ പേരില്‍ രാജ്യത്ത് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ നടക്കുന്ന അക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ചതിന് പാര്‍ലമെന്റില്‍ നിന്നും നടപടിക്ക് വിധേയനായ എം.കെ രാഘവന്‍ എം.പിക്ക് ഡി.സി.സിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. എം.പിമാരെ ഉള്‍പ്പെടെ നിശബ്ദരാക്കാനുള്ള ഭരണകൂടശ്രമം ആശങ്കാജനകമാണെന്ന് ഡോ.എം.ജി എസ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് രാജ്യത്ത് ഇല്ലെങ്കില്‍ ഇന്ത്യ എന്ന സങ്കല്‍പം പോലും അസ്ഥാനത്താകുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എം.എന്‍ കാരശ്ശേരി അഭിപ്രായപ്പെട്ടു. പാര്‍ലമെന്റില്‍ പക്ഷപാതപരമായാണ് സ്പീക്കര്‍ പെരുമാറുന്നതെന്ന് മറുപടി പ്രസംഗത്തില്‍ എം.കെ രാഘവന്‍ എം.പി കുറ്റപ്പെടുത്തി. അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷനായിരുന്നു. എം.സി മായിന്‍ഹാജി, വി. കുഞ്ഞാലി, അഡ്വ. കെ പ്രവീണ്‍കുമാര്‍, പി.വി ഗംഗാധരന്‍, എം.ടി പത്മ, കെ.എം അഭിജിത്ത്, മുന്‍മേയര്‍ സി.ജെ റോബിന്‍, കെ. രാമചന്ദ്രന്‍, യു.വി ദിനേശ്മണി, ഐ. മൂസ, പി. മൊയ്തീന്‍, വി.ടി സുരേന്ദ്രന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."