HOME
DETAILS

ഇസ്‌റാഈല്‍ പ്രധാനമന്ത്രിക്കെതിരേ മൂന്നു കുറ്റങ്ങള്‍ ചുമത്തി

  
backup
November 23 2019 | 05:11 AM

isreal-prime-minister-793678-2

ജറൂസലം: ചരിത്രത്തിലാദ്യമായി ഇസ്‌റാഈലില്‍ അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടു. ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറ്റോര്‍ണി ജനറല്‍ അവിചായ് മെന്‍ഡല്‍ബ്ലിറ്റാണ് മൂന്ന് കേസുകളില്‍ കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ചത്.
നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദം കേട്ടശേഷമാണ് അറ്റോര്‍ണി ജനറല്‍ തീരുമാനം അറിയിച്ചത്.
പ്രധാനമന്ത്രിയും ഭാര്യ സാറയും 2,60,000 ഡോളറിലധികം വിലവരുന്ന ആഡംബര വസ്തുക്കള്‍ രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്ക് പകരമായി സ്വീകരിച്ചുവെന്നും അനുകൂല വാര്‍ത്തകള്‍ക്ക് പകരമായി രണ്ട് മാധ്യമ കമ്പനികള്‍ക്ക് പ്രത്യുപകാരം ചെയ്തുവെന്നും കാണിച്ചാണ് കേസുകള്‍ ചുമത്തിയിരിക്കുന്നത്.
അതേസമയം തനിക്കെതിരായ കോഴ ആരോപണം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധിച്ചു. കോഴ, തട്ടിപ്പ്, വിശ്വാസവഞ്ചന കേസുകള്‍ നേരിടുന്ന അദ്ദേഹം തനിക്കെതിരായ കേസുകള്‍ അട്ടിമറിശ്രമത്തിന്റെ ഭാഗമാണെന്നും താന്‍ അധികാരത്തില്‍ തുടരുമെന്നും വ്യക്തമാക്കി.
കോടതിയും പൊലിസും മറ്റുള്ളവരും തനിക്കെതിരേ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാല്‍ രാജ്യത്ത് ആരും നിയമത്തിന് മുകളിലല്ലെന്ന് അറ്റോര്‍ണി ജനറല്‍ അവിച്ചെയ് മാന്‍ഡല്‍ബ്ലിറ്റ് വ്യക്തമാക്കി.
ഏപ്രിലിലെയും സെപ്റ്റംബറിലെയും തെരഞ്ഞെടുപ്പുകളില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോയേക്കുമെന്ന സ്ഥിതിവിശേഷം നിലനില്‍ക്കവെയാണ് അറ്റോര്‍ണി ജനറലിന്റെ പ്രസ്താവന.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെ നെതന്യാഹുവുമായി അധികാരം പങ്കിടാന്‍ ഗാന്റ്‌സും ലീബര്‍മാനും തയാറല്ലാത്ത സാഹചര്യത്തില്‍ 21 ദിവസത്തിനകം ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്ന് പ്രസിഡന്റ് റുവാന്‍ റിവ്‌ലിന്‍ പാര്‍ലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു.
നെതന്യാഹുവിനെതിരേ കോഴ ആരോപണം ഉയര്‍ന്നതോടെ അറ്റോര്‍ണി ജനറലിനും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സ് പിന്തുണ പ്രഖ്യാപിച്ചു. കുറ്റം ചാര്‍ത്തപ്പെടുന്ന കാബിനറ്റ് മന്ത്രിമാര്‍ രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ പുറത്താക്കണമെന്നും ഇസ്‌റാഈല്‍ സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ഫലസ്തീനിലെ ഗസ്സയിലും സിറിയയിലും ഇസ്‌റാഈലി സൈന്യം അടുത്തിടെ ആക്രമണങ്ങള്‍ നടത്തിയത് നെതന്യാഹുവിന് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതിനായിരുന്നുവെന്ന് ആരോപണമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago