HOME
DETAILS
MAL
പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രചാരണ രംഗത്തില്ല; കര്‍ണാടകയില്‍ യദ്യൂരപ്പ വിയര്‍ക്കുന്നു
backup
November 24 2019 | 01:11 AM
ബംഗളൂരു: പാളയത്തില്‍ പട ഉയര്‍ന്നതോടെ കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ വിയര്‍ക്കുന്നു. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകള്‍ കരസ്ഥമാക്കിയില്ലെങ്കില്‍ തന്റെ മന്ത്രിസഭ വീഴുന്നതിനു പുറമെ രാഷ്ട്രീയ ഭാവി കൂടി ഇരുളിലാകുമെന്ന ഭീതിയിലാണ് യദ്യൂരപ്പ. കോണ്‍ഗ്രസ്- ദള്‍ വിമത എം.എല്‍.എമാരില്‍ 16 പേരെ പാര്‍ട്ടിയിലേക്കെടുക്കുകയും 13 പേര്‍ക്ക് ഉപ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുകയും ചെയ്ത യദ്യൂരപ്പയുടെ നടപടിയാണ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കിയത്. എന്നാല്‍ വിമത എം.എല്‍.എമാരെ ജയിപ്പിക്കാന്‍ പാര്‍ട്ടിയിലെ നേതാക്കളും താഴേക്കിടയിലെ പ്രവര്‍ത്തകരും വിമുഖത കാട്ടിയതോടെയാണ് യദ്യൂരപ്പ വെട്ടിലായത്. വിമത എം.എല്‍.എ സ്ഥാനാര്‍ഥികളില്‍ പലരും കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലങ്ങളിലാണ് കൂടുതലും മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഇവര്‍ക്കെതിരെ പ്രചാരണം നടത്തിയ തങ്ങള്‍ ഉപ തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് ഇവര്‍ക്ക് അനുകൂലമായി പ്രചാരണം നടത്തുന്നതെന്നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചോദ്യം.
അതിനിടെ ബി.ജെ.പി കര്‍ണ്ണാടക വൈസ് പ്രസിഡന്റും മറ്റൊരു മുതിര്‍ന്ന നേതാവും പാര്‍ട്ടിയില്‍ നിന്ന് രാജിപ്രഖ്യാപിച്ചു. വിമത നീക്കത്തിന് തുടക്കം കുറിച്ച രമേശ് ജര്‍ക്കിഹോളിക്ക് മുമ്പ് മത്സരിച്ച മണ്ഡലം തന്നെ യദ്യൂരപ്പ നല്‍കിയത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും കടുത്ത പ്രതിഷേധമാണ് ഉണ്ടാക്കിയത്. കടുത്ത ത്രികോണ മത്സരമാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നടക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."