HOME
DETAILS
MAL
തന്റെ ഭാഗം ന്യായീകരിച്ച് സസ്‌പെന്‍ഷനിലായ ഡോക്ടര്‍
backup
November 24 2019 | 01:11 AM
കല്‍പ്പറ്റ: സ്‌കൂളില്‍നിന്ന് പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ആശുപത്രിയെ വിമര്‍ശിച്ച് സസ്‌പെന്‍ഷനിലുള്ള ഡോക്ടര്‍. ഡോ.ജിസ മെറിനാണ് വിഷ ചികിത്സയ്ക്കുള്ള പ്രതിവിഷ മരുന്നുകള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മൂര്‍ഖനോ അണലിയോ കടിച്ചാല്‍ പ്രായവ്യത്യാസമില്ലാതെ 10 വയല്‍ (കുത്തിവയ്ക്കാനുള്ള മരുന്ന്) നല്‍കണം. എന്നാല്‍ ആശുപത്രിയിലുണ്ടായിരുന്നത് ആറെണ്ണം മാത്രമാണ്. ആശുപത്രിയില്‍ പീഡിയാട്രിക് വെന്റിലേറില്ല. മുതിര്‍ന്നവര്‍ക്കുള്ള രണ്ട് വെന്റിലേറ്ററുകള്‍ മാസങ്ങളായി പ്രവര്‍ത്തനരഹിതമാണെന്നും ഡോക്ടര്‍ പറയുന്നു.
ഷഹ്‌ലയുടെ ഞരമ്പിനെയാണ് വിഷം ബാധിച്ചിരുന്നത്. ചികിത്സിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ വെന്റിലേറ്റര്‍ സപ്പോര്‍ട്ടോടെയുള്ള ആന്റിവെനമാണ് വേണ്ടത്. കുത്തിവയ്പ് കൊടുത്താല്‍ കുട്ടിക്ക് വെന്റിലേറ്റര്‍ സപ്പോര്‍ട്ടില്ലാതെ പറ്റില്ലെന്നുറപ്പായിരുന്നു. മരുന്ന് നല്‍കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് വിടാനാണ് പിതാവ് പറഞ്ഞത്. അത് അപകടകരമാണെന്ന് താന്‍ പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് പിതാവിന്റെ തീരുമാനമനുസരിച്ച് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.
പരിശോധനയില്‍ വലിയ കുഴപ്പം കാണാതിരുന്നതിനാല്‍ മൂന്നു മണിക്കൂറിനുള്ളിലേ കുട്ടിക്ക് വെന്റിലേറ്റര്‍ സഹായം ആവശ്യമായി വരികയുള്ളൂ എന്നായിരുന്നു കണക്കുക്കൂട്ടല്‍. വെന്റിലേറ്റര്‍ സഹായത്തോടെ പ്രതിവിഷ മരുന്ന് നല്‍കിയിരുന്നെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നെന്നും ഡോ. ജിസ മെറിന്‍ പറയന്നു.
ആശുപത്രിയുടെ ന്യൂനതകള്‍ അതത് സമയത്ത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഡോക്ടര്‍മാരുടെ യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും യോഗത്തിന്റെ മിനുട്ട്‌സില്‍ പോലും അവ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ഡോ.ജിസ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."