അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലിസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
ചെന്നൈ: സഹപ്രവര്‍ത്തകയുമായി അവിഹിതബന്ധമുണ്ടന്ന സംശയത്തില്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന പൊലിസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ചെന്നൈ വില്ലുപുരം സ്വദേശി വെങ്കിടേഷിനെയാണ് കാമുകി ആശ(31) കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
80 ശതമാനത്തിലേറെ പൊള്ളലേറ്റ വെങ്കിടേഷ് ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണം വിഭാഗത്തിലാണ്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് വെങ്കിടേഷിനൊപ്പം താമസിച്ചുവരികയായിരുന്നു ആശ. 2012ല്‍ വെങ്കിടേഷ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതില്‍ രണ്ട് മക്കളുമുണ്ട്.
എന്നാല്‍ വെങ്കിടേഷിന് ആശയുമായുള്ള ബന്ധം മനസ്സിലാക്കിയ ഇവര്‍ മൂന്ന് വര്‍ഷത്തിന് ശേഷം വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു. ഇതോടെ ആശയും ഭര്‍താവിനെ ഉപേക്ഷിച്ച് ഇയാളോടൊപ്പം താമസം തുടങ്ങി. ഇതിനിടെ മറ്റൊരു സഹപ്രവര്‍ത്തകയുമായി വെങ്കിടേഷിന് ബന്ധമുള്ളതായി ആശ സംശയിക്കുകയായിരുന്നു.
ഇന്നലെ മദ്യലഹരിയില്‍ വീട്ടിലെത്തിയ വെങ്കിടേഷുമായി ആശ ഇതേചൊല്ലി തര്‍ക്കിച്ചു. പിന്നീട് ഇയാളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം പൊലിസ് അറസ്റ്റ് ചെയ്ത ആശയെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."