HOME
DETAILS
MAL
രണ്ടാം തവണയും ലിജോ ജോസ് പെല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം
backup
November 28 2019 | 12:11 PM
ഗോവ: രാജ്യാന്തര ചലച്ചിത്രമേളയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്. ജെല്ലിക്കെട്ട് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചതിനാണ് പുരസ്കാരത്തിന് അര്‍ഹമായത്. കഴിഞ്ഞ വര്‍ഷവും ഈ.മ.യൗവിലൂടെ ലിജോ മികച്ച സംവിധായകനുള്ള ബഹുമതി സ്വന്തമാക്കിയിരുന്നു.
ബ്ലെയ്സ് ഹാരിസണ്‍ സംവിധാനം ചെയ്ത പാര്‍ട്ടിക്ക്ള്‍സാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം സ്വന്തമാക്കിയത്. മാര്ഗല്ലയിലെ അഭിനയത്തിന് സെയു ഗോര്‍ഗ മികച്ച നടനുള്ള രജതമയൂരവും മായഘട്ടിലെ അഭിനയത്തിന് ഉഷാജാദവ് നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."