HOME
DETAILS

ഐ ലീഗിന് ഇന്ന് കിക്കോഫ്

  
backup
November 30 2019 | 07:11 AM

i-league-starts-today-795937-2

 

കോഴിക്കോട്: 2019-20 സീസണിലെ ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് രണ്ടുമത്സരങ്ങളാണ് നടക്കുന്നത്. ഉച്ചക്ക് രണ്ടിന് മിസോറമില്‍ നടക്കുന്ന മത്സരത്തില്‍ ഐസ്വാള്‍ എഫ്.സിയും മോഹന്‍ ബഗാനും തമ്മിലും വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിയും നെരോക്കയും തമ്മിലും ഏറ്റുമുട്ടും.
ഡ്യൂറണ്ട് കപ്പിലെ കിരീടം, ശൈഖ് കമാല്‍ കപ്പ് എന്നിവയിലെ നേട്ടങ്ങള്‍ക്ക് ശേഷം ഗോകുലം അന്താരാഷ്ട്ര ടച്ചുള്ള ടീമായി മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ മികച്ചൊരു മത്സരം പ്രതീക്ഷിക്കാം. ഡ്യൂറണ്ട് കപ്പിലെ ജയത്തിന് ശേഷം ഗോകുലം മികച്ച ഒരുക്കമാണ് നടത്തിയിട്ടുള്ളത്. നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച വിദേശ താരങ്ങളെയും ടീമിലെത്തിച്ചിട്ടുണ്ട്. മധ്യനിരയില്‍ കളിക്കുന്ന അഫ്ഗാന്‍ താരം ഹാറൂന്‍ അമീരി, മുന്നേറ്റ നിരയില്‍ കളിക്കുന്ന ട്രിനിഡാഡ് ടുബാഗോ താരം നഥാനിയേല്‍ ഗാര്‍സ്യ എന്നിവര്‍ ടീമിന്റെ കരുത്താണ്. മധ്യനിരയില്‍ കളി മെനയാന്‍ താരങ്ങളുണ്ടെന്നതാണ് ഗോകുലത്തിന്റെ പുതിയ സീസണിലെ പ്രത്യേകത. അമീരിക്കൊപ്പം മധ്യനിരയില്‍ കളിക്കാന്‍ സല്‍മാനുമുണ്ടാകും.

ഇത്തവണ കളിമാറും


ചുരുങ്ങിയ കാലംകൊണ്ട് തന്നെ ദേശീയ ഫുട്‌ബോള്‍ ഭൂപടത്തില്‍ പേര് എഴുതിച്ചേര്‍ത്ത ഗോകുലം പുതിയ സീസണ് ഏറ്റവും മികച്ച നിലയിലാണ് ഒരുങ്ങിയിട്ടുള്ളത്. ആദ്യ രണ്ട് സീസണിലും തുടക്കക്കാര്‍ എന്ന നിലയില്‍ നേട്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്പാനിഷ് കോച്ച് ഫെര്‍ണാണ്ടോ വരേലയുടെ രണ്ടാം വരവ് ടീമിനെ അടിമുടി മാറ്റി മറിച്ചിട്ടുണ്ട്. രണ്ടാം വരവില്‍ രണ്ടും കല്‍പിച്ചാണ് വരേല എത്തിയിട്ടുള്ളത്. അതിന്റെ ഫലം ടീമില്‍ കാണാനും തുടങ്ങിയിട്ടുണ്ട്. ഡ്യൂറണ്ട് കപ്പിലെ കിരീടനേട്ടം, ശൈഖ് കമാല്‍ കപ്പിലെ സെമി ഫൈനല്‍ പ്രവേശം ഇവയെല്ലാം വരേലക്ക് കീഴിലായിരുന്നു. സ്പാനിഷ് ഫുട്‌ബോളിന്റെ ആക്രമണ ഫുട്‌ബോള്‍ ശൈലി പിന്തുടരുന്ന വരേല പ്രതിരോധത്തിനും സമാന പ്രാധാന്യം നല്‍കുന്നുണ്ട്. ഗോള്‍ നേടുന്നതിനേക്കാന്‍ പ്രാധാന്യം ഗോള്‍ വഴങ്ങാതിരിക്കുന്നതിനാണ്. ഇന്നത്തെ മത്സരത്തെ പ്രാധാന്യത്തോടെയാണ് കാണുന്നത്. നെരോക്കയില്‍ ഏറ്റവും മികച്ച താരങ്ങളാണുള്ളത്. റൈഹാന്‍ പരിശീലിപ്പിക്കുന്ന ടീമിന് മികച്ച അറ്റാക്കിങ് നിരയുമുണ്ട്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ നെരോക്കയെ പ്രതിരോധിച്ച് നില്‍ക്കാനുള്ള എല്ലാ തന്ത്രവും ടീം കൈക്കൊള്ളുമന്ന് വരേല പറഞ്ഞു.

മലയാളിത്തനിമ


രാജ്യത്തെ ഏറ്റവും മികച്ച വിദേശ കളിക്കാരെ ടീമിലെത്തിച്ചതിന് പിന്നാലെ കേരളത്തിലെ മികച്ച മലയാളി താരങ്ങളെ റാഞ്ചാനും ഗോകുലം മറന്നിട്ടില്ല. പത്ത് മലയാളി താരങ്ങളാണ് ഇത്തവണ ഗോകുലത്തില്‍ കളിക്കുന്നത്. ഗോള്‍ കീപ്പര്‍ സി.കെ ഉബൈദ്, പി.എ അജ്മല്‍, വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് ഇര്‍ഷാദ്, ഷിബില്‍ മുഹമ്മദ്, മുഹമ്മദ് സലാഹ്, മുഹമ്മദ് റാഷിദ്, മായക്കണ്ണന്‍, കെ. സല്‍മാന്‍, എം.എസ് ജിതിന്‍, കെ.പി രാഹുല്‍ എന്നിവരാണ് ഗോകുലത്തിലെ മലയാളി സാന്നിധ്യം. മലയാളി താരങ്ങളില്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്നവരാണ്. ഇന്ന് ആരെല്ലാം ആദ്യ ഇലവനില്‍ ഉള്‍പ്പെടുമെന്ന് കാത്തിരുന്ന് കാണാം.

സ്വപ്നങ്ങളുടെ
കാവല്‍ക്കാരായി മൂന്നുപേര്‍


ഗോകുലത്തിന്റെ സ്വപ്നങ്ങളുടെ കാവല്‍ക്കാരായി ഈ സീസണില്‍ ഗോള്‍ വലക്ക് താഴെ മൂന്നുപേരുണ്ട്. രണ്ടുപേര്‍ മലയാളിയും ഒരാള്‍ തമിഴ്‌നാട് സ്വദേശിയും. ഡ്യൂറണ്ട് കപ്പില്‍ പെനാല്‍റ്റി രക്ഷപ്പെടുത്തി ചരിത്ര കിരീടം ഗോകുലത്തിന്റെ ഷെല്‍ഫില്‍ എത്തിക്കുന്നതിലെ മുഖ്യ പങ്കാളി ഉബൈദ്, ചേലേമ്പ്ര സ്‌കൂളിന്റെ സന്തതിയായി വളര്‍ന്ന പി.എ അജ്മല്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള വിഗ്നേശ്വര്‍ ഭാസ്‌കര്‍ എന്ന വിക്കി. ഈ മൂന്ന് താരങ്ങളാണ് ഗോള്‍ പോസ്റ്റില്‍ ഗോകുലത്തിന്റെയും കേരളത്തിന്റെയും സ്വപ്നങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നത്. ഒന്നാം നമ്പര്‍ ഗോളിയായി സി.കെ ഉബൈദ് ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം മികച്ച ഫോമില്‍ നില്‍ക്കുന്ന ഉബൈദ് വരേലയുടെ വിശ്വസ്തന്‍ കൂടിയാണ്. പിന്നില്‍ നിന്ന് ടീമിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്നതില്‍ മിടുക്കനാണ് കണ്ണൂരുകാരന്‍.

ഗോളടിയന്ത്രങ്ങള്‍


ട്രിനിഡാഡ് ടുബാഗോയില്‍ നിന്നുള്ള രണ്ട് താരങ്ങളായിരിക്കും ഈ സീസണില്‍ ഗോകുലത്തിന്റെ ഗോളടി യന്ത്രങ്ങളാവുക. ഗോളുകള്‍ അടിച്ചുകൂട്ടി ഡ്യൂറണ്ട് കപ്പില്‍ ടോപ് സ്‌കോററായി തിരിച്ചെത്തിയ മാര്‍ക്കസ് ജോസഫ്, അറ്റാക്കിങ് മിഡിലും സ്‌ട്രൈക്കിലും ഒരുപോലെ കളിക്കാന്‍ കഴിയുന്ന നഥാനിയേല്‍ ഗാര്‍സ്യ എന്നിവരാണ് ഗോകുലത്തില്‍ ഗോളടി പ്രതീക്ഷകള്‍. ഐ ലീഗില്‍ ടോപ് സ്‌കോററാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം മാര്‍ക്കസ് ജോസഫ് പറഞ്ഞിരുന്നു. വാക്കുപാലിക്കാന്‍ സാധിച്ചാല്‍ ഈ സീസണിലെ ചാംപ്യന്‍മാരുടെ ഡയസില്‍ നമുക്ക് ഗോകുലത്തെ കാണാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ സീസണില്‍ മാര്‍ക്കസ് ഗോകുലത്തിന് വേണ്ടി ഒന്‍പത് ഗോളുകളായിരുന്നു സ്വന്തമാക്കിയത്. ഐ ലീഗിലെ പ്രകടനം കാരണം മാര്‍ക്കസിന് രാജ്യാന്തര ടീമിലേക്കുള്ള വാതിലും തുറന്നിട്ടുണ്ട്. ഫ്രീകിക്ക് സ്‌പെഷലിസ്റ്റും അറ്റാക്കറുമായ നഥാനിയേല്‍ ഗാര്‍സ്യയിലും ഗോകുലത്തിന് പ്രതീക്ഷകളുണ്ട്. ഗോകുലത്തിന്റെകൂടെ കളിച്ച ആദ്യ ടൂര്‍ണമന്റിലെ രണ്ട് മത്സരത്തിലും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത് നഥാനിയലായിരുന്നു. ബംഗ്ലാദേശില്‍ നടന്ന ശൈഖ് കമാല്‍ കപ്പിലെ രണ്ട് മത്സരത്തിലും നഥാനിയേലായിരുന്നു മാന്‍ ഓഫ് ദ മാച്ച്.

പ്രതീക്ഷകള്‍


ഈ സീസണിലെ ഐ ലീഗ് കിരീടം കേരളത്തിലേക്കെത്തുമെന്ന് പ്രതീക്ഷ വയ്ക്കുന്നതില്‍ തെറ്റുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം അത്രയും മികച്ച രീതിയിലാണ് ഗോകുലം ഒരുങ്ങിയിട്ടുള്ളത്. മാനേജ്‌മെന്റിന്റെ ശക്തമായ പിന്തുണയോടെ ഏറ്റവും മികച്ച താരങ്ങളെ ടീമിലെത്തിച്ചു.
കഴിഞ്ഞ ആറ് മാസത്തിനിടക്ക് ഗോകുലം നടത്തിയ മുന്നേറ്റങ്ങളും നീക്കങ്ങളും ടീമിനും താരങ്ങള്‍ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ഇത് ഗോളായി മാറിയാല്‍ കിരീടം തീര്‍ച്ചയായും കേരളത്തിലേക്കെത്തുമെന്നതില്‍ സംശയമില്ല.
അവസാന സീസണില്‍ ടോപ് സ്‌കോററായിരുന്ന ചെന്നൈ സിറ്റി താരം പെട്രോ മാന്‍സി പറഞ്ഞത് ഇപ്രകാരമായിരുന്നു. ഈ സീസണില്‍ ഏറ്റവും പേടിക്കേണ്ട ടീമാണ് ഗോകുലം. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളത്തില്‍ നെരോക്ക എഫ്.സി പരിശീലകന്‍ റൈഹാന്‍ അടിവരയിട്ട് സൂചിപ്പിച്ചതും ഇക്കാര്യമായിരുന്നു. മുഖംമിനുക്കി നില്‍ക്കുന്ന ഗോകുലം ഇത്തവണ മികച്ച ടീമാണ്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ടീമിന് മാക്‌സിമം നല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാലറി കളറാക്കണം


കഴിഞ്ഞ സീസണില്‍ ഗോകുലത്തിന്റെ ചില മത്സരങ്ങളെല്ലാം നടന്നത് ഒഴിഞ്ഞ ഗാലറികളിലായിരുന്നു. ഉച്ചക്ക് രണ്ടിന് മത്സരംവച്ചത് കൊണ്ടായിരുന്നു ഇത്തരത്തില്‍ ഗാലറിയില്‍ ആളുകള്‍ കുറഞ്ഞത്. എന്നാല്‍ ഇത്തവണ ഗോകുലത്തന്റെ എല്ലാ മത്സരങ്ങളും വൈകിട്ട് ഏഴിനാണ്. കടമ തീര്‍ക്കാന്‍ വേണ്ടി ഉച്ചക്ക് രണ്ടിന് മത്സരം വച്ചിട്ട് കാര്യമില്ലെന്നും തങ്ങളുടെ കളികള്‍ രാത്രി ഏഴിന് തന്നെ വയ്ക്കണമെന്നും ഗോകുലം മാനേജ്‌മെന്റ് എ.ഐ.എഫ്.എഫിന് മുന്നില്‍ വാശി പിടിച്ചതിനെ തുടര്‍ന്നാണ് മത്സരം രാത്രിയിലേക്ക് മാറ്റിയത്.
കൂടാതെ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനവും ഗോകുലം ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റ് 30 രൂപയായും കുറച്ചിട്ടുണ്ട്. ടിക്കറ്റ് വാങ്ങാനെത്തുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളിന്റെ ഐ.ഡി പ്രൂഫുമായി എത്തിയാല്‍ മാത്രമേ ടിക്കറ്റ് ലഭ്യമാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago