മഅ്ദനിയുടെ കേരളയാത്ര അനിശ്ചിതത്വത്തില്‍; 15 ലക്ഷം കെട്ടിവയ്ക്കണമെന്ന് ബംഗലൂരു പൊലിസ്
ശാസ്താംകോട്ട(കൊല്ലം): സുരക്ഷാ ചെലവുകള്‍ക്കായി 15 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ബംഗലൂരു പൊലിസ് ആവശ്യപ്പെട്ടതോടെ പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായി. തനിക്ക് ഇത്രയും തുക കെട്ടിവയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നാണ് മഅ്ദനി പറയുന്നത്. കേരളത്തിലേക്കുള്ള യാത്രയുടെ സുരക്ഷാ ചെലവ് മഅ്ദനി വഹിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശത്തിന്റെ മറവില്‍ വന്‍തുക ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരും പൊലിസും ചേര്‍ന്ന് മഅ്ദനിയുടെ യാത്രമുടക്കാന്‍ ശ്രമിക്കുകയാണെന്ന് പി.ഡി.പി കൊല്ലം ജില്ലാ കമ്മിറ്റി ആരോപിച്ചു.
ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെയാണ് മാതാപിതാക്കളെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മഅ്ദനിക്ക് കേരളത്തില്‍ വരാന്‍ കോടതി അനുമതി നല്‍കിയത്. അനുമതി പ്രകാരം മഅ്ദനി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നു. മഅ്ദനിയുടെ വരവും പ്രതീക്ഷിച്ചിരുന്ന മാതാപിതാക്കളും അന്‍വാര്‍ശ്ശേരിയിലെ അഗതികളും മനോവിഷമത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."