ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കെതിരേ മുതിര്‍ന്ന അഭിഭാഷകര്‍
ന്യൂഡല്‍ഹി: ജൂനിയര്‍ അഭിഭാഷകനെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ജസ്റ്റിസ് അരുണ്‍ മിശ്രക്കെയ്തിരേ പ്രതിഷേധവുമായി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍. ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട കേസില്‍ വാദം നടക്കവേ അഭിഭാഷകനായ ഗോപാല്‍ ശങ്കര നാരായണനെ ജഡ്ജി ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണമുള്ളത്.
ഇതോടെ മുതിര്‍ന്ന അഭിഭാഷകരായ കബില്‍ സിബില്‍, അഭിഷേക് സിങ്വി, മുകുള്‍ റോഹത്ഗി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഭിഭാഷക സംഘം മിശ്രയുടെ കോടതിയില്‍ നേരിട്ടെത്തി പ്രതിഷേധമറിയിക്കുകയായിരുന്നു.
തന്റെ പ്രസ്താവന ആര്‍ക്കെങ്കിലും വേദനയുïാക്കിയെങ്കില് നൂറു തവണ മാപ്പ് പറയാന്‍ തയാറാണെന്നു ജസ്റ്റിസ് മിശ്ര പ്രതികരിച്ചു. കഴിഞ്ഞ ദിവസം അരുണ്‍ മിശ്രയ്ക്കെതിരേ സുപ്രിംകോടതി അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോര്‍ഡ്സ് അസോസിയേഷന് പ്രമേയം പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."