HOME
DETAILS
MAL
ഹുവായ് മേധാവിയുടെ അറസ്റ്റ്: പ്രത്യാഘാതമുണ്ടാകുമെന്ന് ചൈന
backup
December 08 2018 | 20:12 PM
ബെയ്ജിങ്: ചൈനയിലെ ടെലികോം കമ്പനിയായ ഹുവായിയുടെ ഡെപ്യൂട്ടി ചെയര്‍വുമണും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായ മെങ് വാന്സോയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഭീഷണിയുമായി ചൈന. മെങ്ങിനെ മോചിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ ഉപമന്ത്രി ലെ യുചെങ് കാനഡയോടാവശ്യപ്പെട്ടു. ബെയ്ജിങ്ങിലെ കനേഡിയന്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് മന്ത്രി അറസ്റ്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. മോചനത്തിനു വേണ്ട നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടവരുമെന്നു യൂചെങ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."