'ട്രംപിന്റെ മുന്‍ അഭിഭാഷകന് റഷ്യന്‍ സംഘത്തെ സഹായിച്ചു'
വാഷിങ്ടണ്‍: 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ടു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു വീണ്ടും തിരിച്ചടി. ട്രംപിന്റെ മുന്‍ അഭിഭാഷകന് മൈക്കല്‍ കോഹന് തെരഞ്ഞെടുപ്പില്‍ ഇടപെടാനായി റഷ്യന്‍ വൃത്തങ്ങള്‍ക്കു വന്‍ സഹായം നല്‍കിയിരുന്നതായി പുതിയ വെളിപ്പെടുത്തല്‍.
കേസില്‍ അന്വേഷണത്തിനു നേതൃത്വം നല്കുന്ന സ്പെഷല്‍ കൗണ്‍സല്‍ റോബര്‍ട്ട് മ്യൂളറിന്റെ നിയമക്കുറിപ്പിലാണ് കോഹനെതിരേ ശക്തമായ തെളിവുകളുള്ളത്. കേസുമായി ബന്ധപ്പെട്ടു മൈക്കല്‍ കോഹന് ചെയ്ത കുറ്റകൃത്യങ്ങള്‍ മാത്രം അക്കമിട്ടു നിരത്തിക്കൊണ്ടാണ് മ്യൂളര്‍ നിയമക്കുറിപ്പ് പുറത്തിറക്കിയത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിന് മുന്‍ തലവന്‍ പോള്‍ മനഫോര്ട്ടിനെതിരേ ചുമത്തിയ കുറ്റങ്ങള്‍ വ്യക്തമാക്കിക്കൊണ്ടു മ്യൂളറിന്റെതന്നെ മറ്റൊരു ലീഗല്‍ മെമ്മോയും തയാറാകുന്നുണ്ട്. കേസില്‍ ട്രംപിന്റെ മറ്റു സഹായികള്‍ക്കൊപ്പം മനഫോര്ട്ടിന്റെയും കോഹന്റെയും പേര് നേരത്തേ തന്നെ ഉയര്‍ന്നുകേട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചു, നികുതി വെട്ടിച്ചു, കോണ്‍ഗ്രസിനെ കബളിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കോഹനെതിരേ ചുമത്തിയിരിക്കുന്നത്.
കോഹന് കുറ്റസമ്മതം നടത്തിയ പശ്ചാത്തലത്തില്‍ ശക്തയായ ജയില്‍ശിക്ഷ നല്‍കണമെന്നും മ്യൂളര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ട്രംപിന്റെ സ്വത്ത് ഇടപാടുകളെക്കുറിച്ചു കോണ്‍ഗ്രസിനെ തെറ്റിദ്ധരിപ്പിച്ച കാര്യം അടുത്തിടെ കോഹന് സമ്മതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."