HOME
DETAILS
MAL
ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുന്ന ബില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ
backup
December 11 2019 | 07:12 AM
ന്യൂഡല്‍ഹി: രാജ്യസഭയില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്ത്യന്‍ ഭരണഘടയുടെ അടിത്തറയ്ക്ക് ആഘാതമേല്‍പ്പിക്കുന്നതാണ് ബില്ലെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. ബില്ല് ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഭജനത്തിന് ശേഷം വന്നവരെയെല്ലാം സ്വീകരിച്ചവരാണ് നമ്മള്. അവരില്‍ നിന്ന് നമുക്ക് പ്രധാനമന്ത്രിമാരുണ്ടായി. ജനാധിപത്യ ആശയങ്ങളെ അട്ടിമറിക്കുന്നതാണ് ബില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."