HOME
DETAILS

മെഡിക്കല്‍ കോളജില്‍ പുതിയ ജനറല്‍ എന്‍ഡോക്രൈനോളജി ഒ.പി തിങ്കളാഴ്ച തോറും

  
backup
August 03 2017 | 19:08 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf


തിരുവനന്തപുരം: മെഡിക്കല്‍ കോളജ് എന്‍ഡോക്രൈനോളജി വിഭാഗത്തിന്റെ കീഴില്‍ പുതിയ ജനറല്‍ എന്‍ഡോക്രൈനോളജി ഒ.പി തുടങ്ങി. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് ആരോഗ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ പുതിയ ഒ.പി തുടങ്ങിയത്. ഒ.പി.യില്‍ പുതിയ രോഗികളേയായിരിക്കും പരിശോധിക്കുക. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും ഒ.പി പ്രവര്‍ത്തിക്കുക. ബുധനാഴ്ച തോറും നടന്നുവരുന്ന ജനറല്‍ എന്‍ഡോക്രൈനോളജി ഒ.പിക്കും വെള്ളിയാഴ്ച തോറും രാവിലെ 10.30 മുതല്‍ എസ്.എ.ടി. ആശുപത്രിയില്‍ നടന്നു വരുന്ന റിപ്രൊഡക്ടീവ് എന്‍ഡോക്രൈനോളജി ഒ.പിക്കും അഡോളസന്‍സ് എന്‍ഡോക്രൈനോളജി ഒ.പിക്കും പുറമേയാണ് ഈ മൂന്നാമത്തെ ഒ.പി.
ഹോര്‍മോണ്‍ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രമേഹം, തൈറോയിഡ്, അമിത വണ്ണം, അഡ്രീനല്‍ ഗ്രന്ധികള്‍ക്കുണ്ടാകുന്ന പഴുപ്പ്, ആര്‍ത്തവ സംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക് സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുന്ന വിഭാഗമാണ് എന്‍ഡോക്രൈനോളജി. മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മുതല്‍ ഡി.എം എന്‍ഡോക്രൈനോളജി കോഴ്‌സ് തുടങ്ങാനും പദ്ദതിയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago