ഇന്ത്യ എല്ലാവരുടേതും; പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങി മമത, വിമര്‍ശനവുമായി ഗവര്‍ണര്‍
കൊല്‍ക്കത്ത: പൗരത്വഭേദഗതി നിയമത്തിനെതിരെ ആയിരങ്ങളെ അണിചേര്‍ത്ത് പശ്ചിമബംഗളില്‍ മമതാ ബാനര്‍ജിയുടെ പടുകൂറ്റന്‍ റാലി. അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ റാലി ആരംഭിച്ചത്. രവീന്ദ്രനാഥ ടാഗോറിന്റെ വസതിയ്ത്ത് സമീപമാണ് റാലി അവസാനിച്ചത്.
ഇതൊരിക്കലും നടക്കാന്‍ പോകുന്നുല്ലെന്നും ഇന്ത്യ എല്ലാവരുടേതുമാണെന്നും റാലിയെ അഭിസംബോധന ചെയ്ത് മമത പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ തുടക്കം മുതല്‍ മമത രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വാര്‍ത്താ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.
അതേസമയം, മമത ബാനര്‍ജിയെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ രംഗത്തെത്തി. റാലി ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തീരുമാനത്തില്‍ താന്‍ അതീവ ദു:ഖിതനാണെന്നും റാലിയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുന്നതായും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."