മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ പോലീസ് സഹായത്തോടെ എ.ബി.വി.പി ഗുണ്ടകളുടെ ആക്രമണം
ഡല്‍ഹി; പൗരത്വ ഭേദഗതി ഭേദഗതി നടപ്പിലാക്കുന്നിലും, ഭരണകൂടത്തിന്റെ സഹായത്തിലൂടെ ജാമിയയിലെയും അലഗഡിലെയും വിദ്യാര്‍ത്ഥികള്‍ക്കും എതിരെ നടന്ന പോലീസ് ആക്രമണങ്ങളിലും പ്രതിഷേധിച്ച് ഡെല്‍ഹി യൂനിവേഴ്‌സിറ്റി നോര്‍ത്ത് ക്യാമ്പസ്സ് ആര്‍ട്‌സ് ഫാക്കല്‍റ്റിയില്‍ പ്രതിഷേധ സംഗമത്തിന് നേരെ എ.ബി.വി.പി ആക്രമണം.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/12/WhatsApp-Video-2019-12-17-at-11.52.46-PM.mp4"][/video]
പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ താമസ സ്ഥലത്തു നിന്നും ആര്‍ട്‌സ് ഫാക്കല്‍റ്റിയിലേക്ക് വരുവായിരുന്ന സയീദിനെയും സാക്കിര്‍ ഹുസൈന്‍ കോളേജിലെ രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി ലുത്ഫിയ അബ്‌റാറിനെയും എ.ബി.വി.പി
ഗുണ്ടകള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അവര്‍ രണ്ടാളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സയീദിന്റെ പുറകെപോയി അവനെ പിടിക്കുകയും മര്‍ദ്ദിച്ചു.
സെണ്‍ട്രല്‍ ലൈബ്രററിയില്‍ നിന്ന് പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ വരുന്ന ഇംഗ്ലീഷ് ഡിപാര്‍ട്‌മെന്റിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ഇഖ്‌റ റാസയയെയും ഗവേഷണ വിദ്യാര്‍ത്ഥി ബാദുഷായെയും എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തിന് വിധേയമായി. ഹിജാബ് ധരിച്ചിരുന്ന ഇഖറയെ സ്ത്രീകള്‍ അടങ്ങുന്ന എ.ബി.വി.പി ഗുണ്ടകള്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ തടയാന്‍ ശ്രമിക്കുമ്പൊഴായിരുന്നും ബാദുഷാക്ക് മര്‍ദ്ദനമേറ്റത്.
ഒപ്പം പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത് ഹോസ്റ്റലിലേക്ക് മടങ്ങുകമവയായിരുന്ന ഹിന്ദു കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ഗോകുലിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇന്നലെ ഡെല്‍ഹി യൂനിവേഴ്‌സിറ്റ് സ്റ്റുഡന്‍സ് യൂനിയണ്‍ പ്രസിഡന്റിന്റ് അക്ഷിത് ദഹ്യയുടെ നേതൃത്വത്തില്‍ ഫിലോസഫി ഡിപാര്‍ട്‌മെന്റിലെ മെറിന്‍ എന്ന വിദ്യാര്‍ത്ഥിയേയും എ.ബി.വി.പി ഗുണ്ടകള്‍ ആക്രമിച്ചു.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/12/WhatsApp-Video-2019-12-17-at-11.52.47-PM.mp4"][/video]
ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ പൗരത്വ ഭേദഗതി ഭേദഗതിക്കെതിരെയും ക്യാമ്പസ്സുകളിലെ ഭരണകൂട ആക്രണമണങ്ങളെ പ്രതിഷേധിക്കുന്നതിലും മലയാളി വിദ്യാര്‍ത്ഥികള്‍ സജീവയായി പങ്കെടുക്കുന്നതാല്‍ മലയാളി വിദ്യാര്‍ത്ഥികളെ ക്യാമ്പസിലും പരിസരങ്ങളിലുമായി ആക്രമിക്കാന്‍ എ.ബി.വി.പി പദ്ധതിയിട്ടതായാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."