ചരക്കുസേവന നികുതി ഭേദഗതി ബില്‍ പാസാക്കി
തിരുവനന്തപുരം: ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കും കോമ്പൗണ്ടിങ് സമ്പ്രദായത്തില്‍ നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് 2018ലെ സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍ നിയമസഭ പാസാക്കി.
ജി.എസ്.ടി കൗണ്‍സില്‍ ശുപാര്‍ശ പ്രകാരം കേന്ദ്ര ചരക്കുസേവന നികുതി നിയമത്തില്‍ പാര്‍ലമെന്റ് പാസാക്കിയ ഭേദഗതിക്ക് തുല്യമായിട്ടാണ് പുതിയ ഭേദഗതി.
ആകെ വിറ്റുവരവിന്റെ 10 ശതമാനം വരെ സേവനങ്ങള്‍ നല്‍കുന്ന വ്യാപാരികള്‍ക്കും കോമ്പൗണ്ടിങ് അനുവദിക്കുന്നതാണ്. ചെറുകിട വ്യാപാരികള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതാണിത്. ഭേദഗതിയെ തുടര്‍ന്ന് റിവേഴ്‌സ് ചാര്‍ജ് പ്രകാരം നികുതി നല്‍കേണ്ട ചരക്കുകളും സേവനങ്ങളും ജി.എസ്.ടി കൗണ്‍സിലിന്റെ നോട്ടിഫിക്കേഷന്‍മൂലം തീരുമാനിക്കും. സ്‌പെഷല്‍ എക്കണോമിക് സോണില്‍ വ്യാപാരം നടത്തുന്നവര്‍ പ്രത്യേക ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടിവരും.
പ്രത്യേക സാഹചര്യങ്ങളില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം രജിസ്‌ട്രേഷന്‍ അധികാരികള്‍ക്ക് നല്‍കുന്നതാണ്. ജി.എസ്.ടി നിയമം പാസാക്കിയപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള റിട്ടേണുകളില്‍ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഭേദഗതിപ്രകാരം വ്യാപാരികള്‍ നല്‍കേണ്ട ലളിതമായ റിട്ടേണുകള്‍ നിര്‍ദേശിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന് അധികാരം നല്‍കിയിട്ടുണ്ട്.
കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലോ നിയമപ്രകാരം നിയമിച്ചിട്ടുള്ള ഓഡിറ്റര്‍മാരോ ഓഡിറ്റ് ചെയ്യുന്ന കേന്ദ്ര, സംസ്ഥാന ലോക്കല്‍ അതോറിറ്റികള്‍ക്ക് ഇനിമുതല്‍ ജി.എസ്.ടി നിയമത്തില്‍ പറഞ്ഞിട്ടുള്ള പ്രത്യേക കണക്ക് പുസ്തകങ്ങള്‍ സൂക്ഷിക്കേണ്ടതില്ല.
നികുതിയും പിഴയും നല്‍കാത്ത വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള സമയപരിധി ഏഴ് ദിവസത്തില്‍ നിന്ന് 14 ദിവസമായി വര്‍ധിപ്പിക്കും. പുതുക്കിയ മാറ്റങ്ങള്‍ നിലവില്‍വരുന്ന തിയതി സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."