സിറിയയിലേക്ക് സൈനിക നീക്കവുമായി തുര്‍ക്കി
അങ്കാറ: വടക്കന്‍ സിറിയയില്‍ പുതിയ സൈനിക നീക്കം നടത്തുമെന്ന് തുര്‍ക്കി. യു.എസ് പിന്തുണയോടെയുള്ള കുര്‍ദുകള്‍ക്കെതിരേ ദിവസങ്ങള്‍ക്കുള്ളില്‍ ആക്രമണം നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പറഞ്ഞു.
വിമത തീവ്രവാദികള്‍ക്കെതിരേയുള്ള ഓപറേഷന് യൂഫ്രട്ടീസിന്റെ വടക്കന്‍ പ്രദേശത്ത് നിന്ന് ആരംഭിക്കും. യു.എസ് സൈന്യം തങ്ങളുടെ ലക്ഷ്യമല്ല. ഈ രാഷ്ട്രീയ നീക്കം പരിഹാരത്തിനുള്ള വഴികള്‍ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ) തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ സ്വയംഭരണത്തിനായി മൂന്ന് പതിറ്റാണ്ടുകളായി ശ്രമം നടത്തുന്നു. സിറിയയിലെ കുര്‍ദുകള്‍ ശക്തിപ്പെടുന്നതിനെ തടയുകയെന്നുള്ളതാണ് ഉര്‍ദുഗാന്റെ ലക്ഷ്യം.
എന്നാല്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്.ഡി.എഫ്) ഭാഗമായ കുര്‍ദ് സൈന്യത്തിന് യു.എസ് സൈന്യവുമായി ഉറ്റബന്ധമാണുള്ളത്. യു.എസിന്റെ ഈ നിലപാടിനെതിരേ തുര്‍ക്കി വന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."