ജയിലും കോടതിയും ബന്ധിപ്പിച്ച് വിഡിയോ കോണ്‍ഫറന്‍സിങ് വേണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ജയിലുകളെയും കോടതികളെയും ബന്ധപ്പെടുത്തി വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
നിരോധിത സംഘടനാംഗങ്ങള്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ പ്രതികളെ കോടതികളില്‍ ഓരോ വിചാരണയ്ക്കും ഹാജരാക്കുന്നതിനു പകരം വിഡിയോ കോണ്‍ഫറന്‍സിങ് പ്രയോജനപ്പെടുത്താവുന്നതാണെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
എന്നാല്‍ പ്രതിയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണെന്ന് കോടതി നിര്‍ദേശിച്ചാല്‍ നേരില്‍ ഹാജരാക്കണം.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോടതിയിലേക്ക് വിലങ്ങുവച്ച് കൊണ്ടണ്ടുപോകാന്‍ ഉത്തരവു നല്‍കിയത് നിയമവിരുദ്ധമാണെന്ന് കാണിച്ച് രൂപേഷ് ഫയല്‍ ചെയ്ത കേസിലാണ് കമ്മിഷന്റെ ഉത്തരവ്.
എന്നാല്‍ നിരോധിത സംഘടനയുടെ നേതാവും വിവിധ കേസുകളില്‍ പ്രതിയുമായ പരാതിക്കാരനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടണ്ടുപോയത് ചട്ടങ്ങള്‍ പാലിച്ചാണെന്നാണ് തൃശൂര്‍ ജില്ലാ പൊലിസ് മേധാവി കമ്മിഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതീവ സുരക്ഷിതത്വം അര്‍ഹിക്കുന്ന തടവുകാരുടെ കോടതിയാത്ര പ്രശ്‌നങ്ങളുണ്ടണ്ടാക്കാറുണ്ടെന്നും അകമ്പടിക്കാര്‍ സഹിതം കോടതികളില്‍ ഹാജരാക്കുന്നത് ഭാരിച്ച സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും കമ്മിഷന്‍ ചൂണ്ടണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."