കരുവാനയെ വീഴ്ത്തി ആനന്ദ് രണ്ടാമത്
സെന്റ് ലൂയീസ്: ഇന്ത്യയുടെ വിശ്വാനാഥന് ആനന്ദ് സിന്‍ക്വെഫീല്‍ഡ് കപ്പ് ചെസ്സ് ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ ഫാബിയാനോ കരുവാനയെ കീഴടക്കിയാണ് ആനന്ദ് രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യ നാല് റൗണ്ടുകളിലും ആനന്ദ് സമനില പിടിച്ചെടുത്താണ് അഞ്ചാം റൗണ്ടില്‍ വിജയിച്ചത്. സമീപ കാലത്ത് ആനന്ദ് പുറത്തെടുത്ത ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് കരുവാനക്കെതിരായ പോരാട്ടം വിലയിരുത്തപ്പെടുന്നത്. 29 നീക്കങ്ങളില്‍ ഇന്ത്യന്‍ ഗ്രാന്‍ മാസ്റ്റര്‍ മത്സരം തനിക്കനുകൂലമാക്കി. മൂന്ന് പോയിന്റുകളുമായാണ് ആനന്ദ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഫ്രാന്‍സിന്റെ മാക്സിം വഷിര് ലഗ്രേവാണ് 3.5 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത്. ആനന്ദിനൊപ്പം മൂന്ന് പോയിന്റുമായി ലോക ചാംപ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സനും രണ്ടാം സ്ഥാനത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."