HOME
DETAILS

പാരിസില്‍ സൈന്യത്തിനു നേരെ ആക്രമണം: ആറു പേര്‍ക്ക് പരുക്ക്

  
backup
August 10, 2017 | 2:09 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%a8%e0%b5%87


പാരിസ്: പാരിസില്‍ സൈനികര്‍ക്കു നേരെ കാറിടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരുക്ക്. വടക്കന്‍ പാരിസിലെ ലവല്ലോയിസ് പെരെറ്റിലെ സൈനിക ബാരക്കിനു നേരെയാണ് ആക്രമണം. പ്രതിയെ വെടിവച്ചു വീഴ്ത്തിയ ശേഷം പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കും സാരമായി പരുക്കേറ്റു.
ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും വധശ്രമത്തിനു പ്രതിക്കെതിരേ കേസെടുത്തുവെന്നും പാരിസ് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പ്രതിയെ പിടികൂടാന്‍ ശ്രമിക്കവെയും ഒരു പൊലിസുകാരന് പരുക്കേറ്റു. എ-16 മോട്ടോര്‍വേയിലാണ് ആക്രമണം. പൊര്‍ട്ട് ഓഫ് ബൊളന്‍ഗോയിലെ മര്‍ഖൈസ് ടൗണിനു സമീപത്തുവച്ചാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.
ബി.എം.ഡബ്ല്യു കാറാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പരുക്കേറ്റവരില്‍ മൂന്നു സൈനികരുടെ നില ഗുരുതരമാണ്.
എന്നാല്‍ എല്ലാവരും അപകടനില തരണം ചെയ്തുവെന്ന് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പേര്‍ളി പറഞ്ഞു. കാറിനു നേരെ പൊലിസ് പലതവണ നിറയൊഴിച്ചു. 30 വയസുകാരനാണ് അറസ്റ്റിലായത്.
ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. 2015 നവംബറിലെ പാരിസ് ഭീകരാക്രമണത്തിനു പിന്നാലെ പാരിസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
നവംബര്‍ 13 ലെ ഭീകരാക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നു നടന്ന ഭീകരാക്രമണങ്ങളിലും മറ്റു 100 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  a month ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  a month ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  a month ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  a month ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  a month ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  a month ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  a month ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  a month ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  a month ago