HOME
DETAILS
MAL
ഹൈക്കോടതി മാര്‍ച്ച്: രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
backup
August 12 2017 | 04:08 AM
കൊച്ചി: ഹാദിയ കേസില്‍ കേരള ഹൈക്കോടതിയുടെ വിധിയില്‍ പ്രതിഷേധിച്ച് എറണാകുളം മണപ്പാട്ടിപ്പറമ്പില്‍ നിന്നും കേരള ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് തടഞ്ഞ പൊലിസിനു നേരെ അക്രമം കാണിച്ച രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. കേസിലെ 13ാം പ്രതിയായ പള്ളുരുത്തി തങ്ങള്‍ നഗര്‍ തെരുവില്‍ വീട്ടില്‍ ഷമീര്‍ (34), 21ാം പ്രതി പള്ളുരുത്തി നമ്പ്യാപുരം പുളിക്കനാട്ട് വീട്ടില്‍ സനീഷ് (31) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
കേസില്‍ ഒളിവില്‍ കഴിഞ്ഞുവരുന്ന മറ്റു പ്രതികള്‍ക്ക് വേണ്ടി പൊലിസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതായി എറണാകുളം എ.സി.പി കെ ലാല്‍ജി അറിയിച്ചു. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."