HOME
DETAILS
MAL
രാജസ്ഥാന്‍ യൂനിവേഴ്‌സിറ്റികളില്‍ ഗാന്ധിജയന്തിക്ക് അവധിയില്ല
backup
August 12 2017 | 06:08 AM
ജയ്പൂര്‍: സംസ്ഥാനത്തെ യൂനിവേഴ്‌സിറ്റികളില്‍ ഗാന്ധിജയന്തിക്കുള്ള അവധി ഒഴിവാക്കി രാജസ്ഥാന്‍ ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ഉത്തരവ്.
2017-18 വിദ്യാഭ്യാസ വര്‍ഷത്തില്‍ 24 അവധി ദിനങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. രാജസ്ഥാന്‍ ഗവര്‍ണറും യൂനിവേഴ്‌സിറ്റികളുടെ ചാന്‍സിലറുമായ കല്യാണ്‍ സിങിന്റേതാണ് ഉത്തരവ്.
ഒക്ടോബറില്‍ മുഹറം പ്രമാണിച്ച് ഒന്നിനും ദീപാവലിക്കായി 13 മുതല്‍ 21 വരെയും അവധി നിര്‍ണയിച്ചിട്ടുണ്ട്. എന്നാല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 പ്രവൃത്തി ദിനമാണ്.
രാജസ്ഥാനിലെ നാടോടി ദൈവമായ രാംദേവിന്റെയും ഗുരു നാനാക്ക് ദേവ്, ബി.ആര്‍ അംബേദ്കര്‍, മഹാവീര ജയന്തി, മഹാറാണ പ്രതാപ് എന്നിവരുടെയും ജന്മദിനങ്ങള്‍ക്ക് അവധിയുള്ളപ്പോഴാണ് ഗാന്ധിജിയെ അവഗണിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."