HOME
DETAILS

ബി.ജെ.പിയുടെ ലക്ഷ്യം ജനാധിപത്യ- മതേതര മുക്ത ഭാരതമാണെന്ന് എം.എം ഹസന്‍

  
Web Desk
August 14 2017 | 02:08 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7

മട്ടാഞ്ചേരി: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം കഴിഞ്ഞ തെരഞ്ഞടുപ്പ് കാലത്ത് മുഴക്കിയ ബി.ജെ.പിയുടെ ലക്ഷ്യം ജനാധിപത്യ മുക്ത മതേതരത്വമുക്ത ഭാരതമാണെന്ന് മൂന്ന് കൊല്ലം കൊണ്ട് അവര്‍ തെളിയിച്ചു കഴിഞ്ഞുവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍.
39 ശതമാനം മാത്രം ജനങ്ങളുടെ പിന്തുണയോടെ ഭരിക്കുന്ന ബി.ജെ.പിക്ക് അതിന് സാധിച്ചത് ജനാധിപത്യചേരിയിലെ 61 ശതമാനം ഭിന്നിച്ചു നിന്നത് കൊണ്ടാണെന്നും നമ്മുടെ ദേശീയ പൈതൃകം വീണ്ടെടുക്കാന്‍ മോദി മുക്ത ഭാരതത്തിനായി ഇനിയുള്ള നമ്മുടെ പ്രവര്‍ത്തനം മാറ്റിവെയ്ക്കണമെന്നും എം എം ഹസ്സന്‍ പറഞ്ഞു.
ഫോര്‍ട്ടുകൊച്ചി അമരാവതിയില്‍ ഇന്ദിരാഗാന്ധി ജന്മശതാബ്ദിയാഘോഷവും ബൂത്ത്തല കുടുംബ സംഗമവും ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കുകളുടെ വാതിലുകള്‍ പാവങ്ങള്‍ക്കായി ആദ്യമായി തുറക്കപ്പെട്ടത് ഇന്ദിരാഗാന്ധിയുടെ ചരിത്രപ്രസിദ്ധമായ ബാങ്ക് ദേശസാല്‍ക്കരണത്തോടെയായിരുന്നുവെന്ന് ഹസ്സന്‍ പറഞ്ഞു. സാമ്പത്തിക നീതിയും സാമൂഹ്യനീതിയും രാജ്യത്തിന് നല്‍കിയ ഇന്ദിരാഗാന്ധിയുടേയും മറ്റു ദേശിയ നേതാക്കളുടേയും സ്മരണ തൂത്തെറിയാന്‍ ബി.ജെ.പി നടത്തുന്ന കുത്സിത നീക്കങ്ങള്‍ ഭാരത ജനത തന്നെ പരാജയപ്പെടുത്തും.
പശുവും പള്ളിയും ജാതിയും പറഞ്ഞു രാജ്യത്ത് വിഭാഗീയതയും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കാനാണ് സംഘ് പരിവാര്‍ ശക്തികളുടെ ശ്രമം. അറുപതിലേറെ പിഞ്ചു കുട്ടികള്‍ ശ്വാസം കിട്ടാതെ മരണത്തിന് കീഴടങ്ങിയ സംഭവം നിര്‍വ്വികാരതയോടെ വിവരിക്കുന്ന സംഘ് പരിവാര്‍ മുഖ്യന്‍ ആദിത്യനാഥ്, ഒരു പശുവാണ് ചത്തതെങ്കില്‍ ഉറഞ്ഞു തുള്ളുമായിരുന്നു.
കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കൊലപാതകം നടത്തുന്നതില്‍ മത്സരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനിലയെ കുറിച്ച് പിണറായി സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് ഹസ്സന്‍ ആവശ്യപ്പെട്ടു. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ബി.ജെ.പി അവരുടെ പാര്‍ട്ടിയുടെ പേര് ബി.കെ.ഡി അഥവാ ഭാരതീയ കോഴ പാര്‍ട്ടി എന്നാക്കുന്നതാകിരിക്കും ഉചിതമെന്നും എം,എം ഹസ്സന്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സി.ഇ സിയാദ് അധ്യക്ഷതവഹിച്ചു. പ്രൊഫ: കെ.വി.തോമസ് എം.പി, ഡി സി സി പ്രസിഡന്റ് ടി.ജെ.വിനോദ് , ജി സിഡിഎ മുന്‍ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, മുന്‍ മന്ത്രി ഡൊമിനിക്ക് പ്രസന്റേഷന്‍, കൊ ച്ചി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എന്‍.കെ.നാസര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എച്ച് നാസര്‍, എന്‍.കെ.എ.ലത്തീഫ് , മുന്‍ മേയര്‍ ടോണി ചമ്മണി, ടി വൈ യൂസഫ്, എ എം അയൂബ്, കെ എം റഹീം, എം.പി.ശിവദത്തന്‍, ഷാജി കുറുപ്പശ്ശേരി, അജിത് അമീര്‍ ബാവ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ഫുട്‌ബോള്‍ കോച്ച് റൂഫസ് ഡിസൂസയേയും കെ പി സി സി പ്രസിഡന്റ് ഉപഹാരം നല്‍കി ആദരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  4 minutes ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  7 minutes ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  20 minutes ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  42 minutes ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  an hour ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  an hour ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  2 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago