ജൈവഗ്രാം ഓണോത്സവിന് 26ന് ചെറുതോണിയില്‍ തുടക്കമാകും
ചെറുതോണി: ജൈവഗ്രാം ഇടുക്കി ഫെഡറേഷനും കുടുംബശ്രീ ജില്ലാമിഷനും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ വ്യവസായ കേന്ദ്രവും സ്റ്റാര്‍ ഫ്‌ളവേഴ്‌സ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജൈവഗ്രാം ഓണോത്സവ് 26 മുതല്‍ സെപ്റ്റംബര്‍ 10 വരെ ചെറുതോണി ബസ്സ്റ്റാന്‍ഡ് മൈതാനിയിലും ഇടുക്കി ഐ.ഡി.എ സ്റ്റേഡിയത്തിലുമായി നടക്കും.
26ന് ചെറുതോണിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എ കെ.കെ ജയചന്ദ്രന്‍ മികച്ച കര്‍ഷകരെ ആദരിക്കും. ജൈവപച്ചക്കറി വിപണന മേള, കുടുംബശ്രീ ഫുഡ്‌കോര്‍ട്ട്, ഓണം ടൂറിസം വാരാഘോഷം, സെമിനാറുകള്‍, ഖാദി ബസാര്‍, പ്രദര്‍ശന സ്റ്റാളുകള്‍, കാര്‍ഷിക നേഴ്‌സറി, പുഷ്പമേള, കുട്ടികളുടെ അമ്യൂസ്‌മെന്റ് പാര്‍ക്ക്, അക്വ ആന്‍ഡ് പെറ്റ് ഷോ തുടങ്ങിയവ ഓണോത്സവത്തിനായി ഒരുക്കിയിട്ടുണ്ട്.
ചെറുതോണി - ഇടുക്കി ഗ്രൗണ്ടുകളിലായി 60ല്‍ അധികം സ്റ്റാളുകളാണ് പ്രവര്‍ത്തിക്കുക. 16 ദിവസം നീണ്ടു നില്‍ക്കുന്ന ജൈവഗ്രാം ഓണോത്സവില്‍ ഗാനമേളകള്‍, സിനിമാറ്റിക് ഡാന്‍സ്, മിമിക്‌സ് പരേഡ്, തിരുവാതിര, ഒപ്പന, നാടന്‍പാട്ടുകള്‍, കരോക്കെ ഗാനമേള, നൃത്തസന്ധ്യ, പഞ്ചാരിമേളം, മാജിക് ഷോ തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിക്കും.
മേളയില്‍ മൂന്നു സെമിനാറുകളും നടക്കും. 28 ന് കേരളം സമഗ്ര ശുചിത്വത്തിലേക്ക് എന്ന സെമിനാര്‍ ഹരിത കേരളം സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. സംയോജിത കൃഷി പരിപാലനം എന്ന സെമിനാര്‍ 29 ന് തുറമുഖ വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ മൂന്നിന് ഇടുക്കിയുടെ ടൂറിസം സാധ്യതകള്‍ എന്ന സെമിനാര്‍ വൈദ്യുതിമന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.
ജൈവഗ്രാം ഓണോത്സവ് 2017 ന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയതായി സംഘാടക സമിതി ചെയര്‍മാന്‍ സി.വി. വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍, റോമിയോ സെബാസ്റ്റ്യന്‍, കോ-ഓര്‍ഡിനേറ്റര്‍ വി.കെ. കമലാസനന്‍ എന്നിവര്‍ അറിയിച്ചു.
എം.ജെ. മാത്യു, കെ.ജി. സത്യന്‍, പ്രഭ തങ്കച്ചന്‍, ജോര്‍ജ് പോള്‍, എം.വി. ബേബി, പി.ബി. സബീഷ്, സാജന്‍ കുന്നേല്‍, എ. ശ്യാംകുമാര്‍, എസ്. രാജീവ്, എം.ജെ. ജോണ്‍, തോമസ് കാരയ്ക്കവയലില്‍, എസ്. ശ്രീകാന്ത്, ഇ.എന്‍. ചന്ദ്രന്‍ എന്നിവര്‍ ഭാരവാഹികളായ വിവിധ സബ്കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും സംഘാടക സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."