ലോഡ്ജുകള്‍ കേന്ദ്രീകരിച്ചു വ്യാജമദ്യവും കഞ്ചാവ് വില്‍പ്പനയും നടക്കുന്നതായി പരാതി
കരുനാഗപ്പള്ളി: ലോഡ്ജുകള്‍ കേന്ദ്രീകരിച്ചു വ്യാജമദ്യവും കഞ്ചാവ് വില്‍പ്പനയും അനാശ്യാസ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി പരാതി.
കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ ആനന്ദാ ജങ്ഷന് സമീപം പടിഞ്ഞാറ് ഭാഗം സ്ഥിതി ചെയ്യുന്ന ലോഡ്ജില്‍ രാത്രി കാലങ്ങളില്‍ വ്യജാ മദ്യവും കഞ്ചാവു മറ്റ് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുകയും അനാശ്യാസ പ്രവര്‍ത്തങ്ങള്‍ നടത്തുകയും ചെയ്യുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.ഇതിന് പിന്നില്‍ വന്‍സെക്‌സ് റാക്കറ്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സുചന. ആവശ്യക്കാരെ ഫോണില്‍ കൂടി വിളിച്ച് കച്ചവടം ഉറപ്പിച്ചതിന് ശേഷം രാത്രി ഒന്‍പത് മണിയോട് കുടി ഇവര്‍ ലോഡ്ജില്‍ സംഘടിക്കുകയും പരസ്പരം മദ്യപിച്ച് അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണ്. ഈ സംഘങ്ങള്‍ പല ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പറയപ്പെടുന്നു.
ആനന്ദ ജങ്ഷനില്‍ ജോലി കഴിഞ്ഞ് ബസില്‍ നിന്ന് ഇറങ്ങി ഇത് വഴി പോകുന്ന പെണ്‍കുട്ടികളേയും വീട്ടമ്മമാരേയും മദ്യപാനസംഘങ്ങള്‍ ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്യുന്നത് കാരണം ഇത് വഴി പോകുന്നത് നാട്ടുകാര്‍ ഭയത്തിലാണ്. ഈ ലോഡ്ജില്‍ മുന്‍പും ഇതെ രീതിയില്‍ അനശ്യസ പ്രവര്‍ത്തനം നടത്തിയട്ടുണ്ട്.
പലപ്പോഴും രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് എത്തുമ്പോഴേക്കും ഈസംഘങ്ങള്‍ രക്ഷപ്പെടുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവിടെ മദ്യപിച്ച് കൊണ്ട് ഇവര്‍ പരസ്പരം ഏറ്റുമുട്ടി ബഹളം ഉണ്ടാക്കിയതായി പറയപ്പെടുന്നു.ഇവിടെ പരിശേധന ശക്തം മക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."