സര്‍വിസ് മുടക്കിയാല്‍ ബസുകള്‍ക്ക് ഇനി പണികിട്ടും
വേങ്ങര: മുന്നറിയിപ്പില്ലാതെ ബസുകള്‍ സര്‍വിസ് മുടക്കിയാല്‍ ഇനി പണി കിട്ടും. പരാതി ലഭിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട്് ഓഫിസര്‍ അറിയിച്ചു.
വേങ്ങര സ്റ്റാന്റില്‍നിന്നു സര്‍വിസ് നടത്തുന്ന ബസുകള്‍ അറിയിപ്പില്ലാതെ സര്‍വിസ് നിര്ത്തിവയ്ക്കുതായി പരാതി വ്യാപകമയതിനെ തുടര്‍ന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഗ്രാമ പ്രദേശങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളാണ് അറിയിപ്പില്ലാതെ യാത്രക്കാരെ ദുരിതത്തിലാക്കുന്നത്്. ചേറൂര്, കുന്നുംപുറം, പാക്കടപ്പുറായ, പുത്തനങ്ങാടി, മുതലമാട് വഴി ചെമ്മാട്, കുറ്റൂര്‍, എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസുകളാണ് മുന്നറിയിപ്പില്ലാതെ സര്‍വിസ് നിര്‍ത്തിവയ്ക്കുന്നത്. വൈകിട്ട് ആറിന് ശേഷം പാക്കടപ്പുറായ, മുതലമാട് ഭാഗത്തേക്കുള്ള ബസുകള്‍ ഇടക്കിടെ പണിമുടക്കുന്നത് സ്ത്രീകളടക്കമുള്ള യാത്രക്കാരെ പെരുവഴിയിലാക്കുന്നുണ്ട്. കോഴിക്കോട് - മുതലമാട് പെര്‍മിറ്റുളള ബസുകള്‍ വേങ്ങരയില്‍ സവീസ് അവസാനിപ്പിക്കുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."