ദേശീയതല മത്സരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
തിരുവനന്തപുരം: കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ പദ്ധതിയായ 'സ്വഛ് സങ്കല്‍പ് സേ സ്വഛ് സിദ്ധി' യുടെ ഭാഗമായി ദേശീയതലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് കപ്പാസിറ്റി ഡെവല്പ്‌മെന്റ് യൂനിറ്റ് എന്‍ട്രികള്‍ സ്വീകരിക്കുന്നു. മത്സര വിജയികളെ തെരഞ്ഞെടുക്കുന്നതും അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതും ഒക്ടോബര്‍ രണ്ടിന് കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയമായിരിക്കും. ഉപന്യാസ, ഹ്രസ്വചിത്രനിര്‍മാണ, ചിത്രരചനാ മത്സരങ്ങളാണ് നടത്തുന്നത്.
ഉപന്യാസ മത്സരങ്ങള്‍ 250 വാക്കില്‍ കവിയരുത്. (വിഷയം : ശുചിത്വ ഭാരതത്തിനുവേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും). ഹ്രസ്വചിത്ര നിര്‍മാണത്തിന് 23 മിനിട്ട് ദൈര്‍ഘ്യ വേണം (വിഷയം: ശുചിത്വ ഭാരതത്തിനായി എന്റെ സംഭാവ). ചിത്ര രചനാ മത്സരം ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കാണ്. അവസാന തിയതി ഓഗസ്റ്റ് 31. എന്‍ട്രികള്‍ തപാലില്‍ അയയ്ക്കുന്നതോടൊപ്പം ഇമെയിലും ചെയ്യണം. വിലാസം : കമ്മ്യൂണിക്കേഷന്‍ ആന്റ് കപ്പാസിറ്റി ഡെവല്പ്‌മെന്റ് യൂണിറ്റ്, ഫസ്റ്റ് ഫ്‌ളോര്‍, പി.റ്റി.സി. ടവേഴ്‌സ്, എസ്.എസ്. കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം 695 001. ഫോണ്‍ : 04712320848. ഇമെയില്‍ : രരറൗസലൃമഹമ@ഴാമശഹ.രീാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."