HOME
DETAILS

കൊല്ലത്ത് ബോട്ടിലിടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു

  
backup
August 27 2017 | 07:08 AM

kollam-ship-identify

കൊല്ലം: കൊല്ലം തീരത്ത് ഇന്നലെ മത്സ്യ ബന്ധന ബോട്ടിലിടിച്ച വിദേശ കപ്പല്‍ തിരിച്ചറിഞ്ഞതായി നാവിക സേന. ഹോങ്കോങ് രജിസ്‌ട്രേഷനിലുള്ള കപ്പലാണെന്ന് സംശയമുണ്ട്. കപ്പലിന്റെ പേരും രാജ്യവും സ്ഥിരീകരിച്ചിട്ടില്ല.

ബോട്ടിലിടിച്ച ശേഷം നിര്‍ത്താതെ പോയ കപ്പലിനെ നാവികസേന പിന്തുടരുന്നുണ്ട്. കപ്പില്‍ തീരത്തടുപ്പിക്കാന്‍ നാവിക സേന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതു കേള്‍ക്കാതെ കപ്പല്‍ ഇപ്പോഴും യാത്ര തുടരുകയാണ്. വേണമെങ്കില്‍ കേന്ദ്രത്തിന്റെ സഹായം തേടുമെന്ന് തീര സംരക്ഷണസേന അറിയിച്ചു. കപ്പല്‍ കൊളംബോ ഭാഗത്തേക്കു നീങ്ങുന്നതയാണ് ലഭിച്ച സൂചനകള്‍.

ഇന്നലെ ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു കൊല്ലത്ത് മത്സ്യബന്ധനവള്ളത്തില്‍ കപ്പലിടിച്ചത്. ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. തീരത്തുനിന്ന് 39 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ ചാലിലായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന ആറു പേരെയും രക്ഷപ്പെടുത്തി.

വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ വള്ളം പൂര്‍ണ്ണമായും തകര്‍ന്നു. കതാലിയ എന്നു പേരുള്ള വിദേശ കപ്പലാണ് ഇടിച്ചതെന്നാണ് മത്സ്യത്തൊാഴിലാളികള്‍ നല്‍കിയ സൂചന.

രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയും ഡോണിയര്‍ വിമാനവും ഹെലികോപ്ടറും കൊച്ചിയില്‍നിന്നു കൊല്ലത്തെത്തിയിരുന്നു. 2012ല്‍ കൊല്ലം കടലില്‍ വള്ളത്തില്‍ ഇറ്റാലിയന്‍ കപ്പലിടിച്ച് രണ്ടു മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-02-2025

PSC/UPSC
  •  2 months ago
No Image

പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍; ഇത്തിഹാദ്-സാറ്റ് മാര്‍ച്ചില്‍ വിക്ഷേപിക്കും

uae
  •  2 months ago
No Image

എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു

Kerala
  •  2 months ago
No Image

എമിറേറ്റ്‌സ് ഐഡിയുമായും വിസയുമായും ബന്ധപ്പെട്ട് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട യുഎഇയിലെ 7 തരം പിഴകള്‍

uae
  •  2 months ago
No Image

പൂനെയിൽ പുലർച്ചെ ബസ് കാത്തുനിന്ന യുവതിയെ പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം ശക്തം

National
  •  2 months ago
No Image

ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്; മസ്കിനെതിരെ 'ഡോജ്' ഉദ്യോഗസ്ഥരുടെ കൂട്ടരാജി

International
  •  2 months ago
No Image

യുഎഇയിലെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി കവിഞ്ഞോ? എങ്കില്‍ കടക്കെണി ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യമിതാണ്

uae
  •  2 months ago
No Image

മാര്‍ച്ചില്‍ യുഎഇ പെട്രോള്‍, ഡീസല്‍ വില കുറയുമോ?

uae
  •  2 months ago
No Image

മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

Kerala
  •  2 months ago
No Image

കുവൈത്ത് ദേശീയ ദിനാഘോഷം, ആഘോഷങ്ങളിൽ വൻ ജനപങ്കാളിത്തം

Kuwait
  •  2 months ago