ജി.എസ്.ടി: നികുതിയിനത്തില്‍ ആദ്യമാസം 770 കോടി ലഭിച്ചുവെന്ന് ധനമന്ത്രി
ആലപ്പുഴ: ജി.എസ്.ടി നടപ്പാക്കിയ ആദ്യമാസം തന്നെ നികുതിയിനത്തില്‍ 770 കോടി ലഭിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിനുള്ളില്‍ നടന്ന വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള നികുതി വരുമാനമാണിത്.
ഇതര സംസ്ഥാനങ്ങളിലെ വ്യാപാരവുമായി ബന്ധപ്പെട്ട ഐ.ജി.എസ്.ടിയുടെ കണക്ക് ലഭ്യമായിട്ടില്ല. എസ്.ജി.എസ്.ടിയേക്കാള്‍ കൂടുതലായിരിക്കും ഇത്. ജി.എസ്.ടി നിലവില്‍വന്നതോടെ നികുതി വരുമാനത്തില്‍ 20 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരുന്ന അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ റവന്യൂ കമ്മി ഗണ്യമായി കുറയും. ഹോട്ടലുകളുള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ജി.എസ്.ടിയുടെ മറവില്‍ നികുതിക്കൊള്ള നടത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സോഫ്ട്‌വെയര്‍ പ്രശ്‌നങ്ങളും മറ്റും പരിഹരിക്കപ്പെടുന്നതോടെ ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."