യുവജനങ്ങള്‍ കര്‍മശേഷി രാജ്യപുരോഗതിക്കായി വിനിയോഗിക്കണം: ജസ്റ്റിസ് കെ.ടി തോമസ്
കോട്ടയം: യുവജനതയുടെ കര്‍മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ്.
സേവനത്തിലധിഷ്ഠിതമായ മേഖലകളില്‍ യുവാക്കള്‍ കര്‍മനിരതരാവണമെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹക്കൂട് ചാരിറ്റബിള്‍ ട്രസ്റ്റ് വടവാതൂരില്‍ സംഘടിപ്പിച്ച 'സ്‌നേഹസംഗമം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയില്‍ സാമൂഹ്യ പ്രതിബദ്ധത കുറഞ്ഞു വരുന്നതായി കെ.ടി തോമസ് ചൂണ്ടിക്കാട്ടി. ഗാന്ധിയന്‍ ദര്‍ശനങ്ങളിലധിഷ്ഠിതമായ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനത മുന്‍ഗണന നല്‍കണം.
അക്രമത്തിനും അനീതിക്കും എതിരേ പ്രതികരിക്കാന്‍ യുവമനസുകള്‍ തയാറാവണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭക്ഷണകിറ്റുകളുടെ വിതരണോദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ധനസഹായ വിതരണം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
അമല്‍ ഗാന്ധിഭവന്‍, അജീഷ് ജോണ്‍, എബി ജെ ജോസ്, തോമസ് വി.എസ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
സ്‌നേഹക്കൂട് ചെയര്‍പേഴ്‌സണ്‍ നിഷ സ്‌നേഹക്കൂട് അധ്യക്ഷയായി. ഇന്‍ഡ്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സി.സി ബോബി, റോയി ജോണ്‍ ഇടവന്തറ, കെ.പി ഭുവനേശന്‍, വി.റ്റി സോമന്‍കുട്ടി, എന്‍.സി ചാക്കോ, അമല്‍ ഗാന്ധിഭവന്‍, വി.എസ് തോമസ്, ഏകതാ പ്രവാസി ദേശീയ ചെയര്‍മാന്‍ റഹിം ഒലവക്കോട്, മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, അനുരാജ് ബി.കെ, നിഷാന്ത് ശിവദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."